സ്‌നേഹ സ്പര്‍ശം ; വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ അധ്യാപകര്‍

നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കാന്‍ അധ്യാപക കൂട്ടായ്മ. മൂന്നിയൂര്‍, പാറക്കാവ് കളത്തിങ്ങല്‍പാറ എ. എം. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ പ്ലാന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. കെ സുധീഷ് എസ്. എസ്. ജി ചെയര്‍മാന്‍ സി. എം. കുട്ടിക്ക് കൈമാറി.

വീട് നിര്‍മ്മിക്കുന്നതിലേക്കുള്ള പണം പള്ളിക്കല്‍ സി. എച്. സി. മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കല്‍ പി. ടി. എ. വൈസ് പ്രസിഡന്റ് എം. എ. കെ ബഷീറിന് ചടങ്ങില്‍ വച്ച് കൈമാറി. സ്‌കൂളിലെ 13 ആധ്യാപകര്‍ ചേര്‍ന്നാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് എടുക്കുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിഷ ബീവി അമ്മാം വീട്ടില്‍,ഹെഡ്മാസ്റ്റര്‍ ഷാജി. ബി എന്നിവര്‍ സംബന്ധിച്ചു

error: Content is protected !!