അധ്യാപകർക്ക് പ്രഥമാധ്യാപികയുടെ ആദരം
തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യു.എസ്.എസ്. പരീക്ഷയിൽ മികച്ച നേട്ടം ഉണ്ടാക്കുന്നതിന് നേതൃത്വവും സംഘാടനവും നിർവഹിച്ച നൗഷാദ് പുളിക്കലകത്ത് , ഫമീദ പള്ളിമാലിൽ എന്നിവർക്ക് പ്രഥമാധ്യാപികയുടെ ആദരം. സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് ഹെഡ്മിസ്ട്രസ് കെ.കെ. മിനി ടീച്ചർ രണ്ടുപേരെയും ആദരിച്ചത്.
സ്കൂളിൽ നിന്ന് ഇത്തവണ ഏഴുപേർ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു.
...