
താനൂര്‍: പുത്തന്‍തെരുവില്‍ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്ക്. ശക്തമായ കൂട്ടിയിടിയില്‍ ലോറിക്കുള്ളില്‍ പെട്ട ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയത്തുനിന്ന് കാസര്‍ഗോട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കര്‍ണാടകയില്‍ നിന്നും ചരക്കുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. താനൂര്‍ ഫയര്‍ഫോഴ്‌സ്, പോലീസ് ടിഡിആര്‍എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.