പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസ്സുകാരി മരിച്ചു

അടിമാലി : പയര്‍ മണി തൊണ്ടയില്‍ കുടുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത്ത്- ഗീതു ദമ്പതികളുടെ മകള്‍ റതികയാണ് (2) മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ടിന്നില്‍ മുളപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികൾ വായിൽ ഇടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!