രണ്ടു വയസ്സുകാരിയെ കാണാതായി ; മൃതദേഹം അയല്‍വാസിയുടെ വീടിനകത്ത് തൂക്കിയിട്ട ബാഗിനുള്ളില്‍

നോയിഡ : രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

ദെവ്ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാതാപിതാക്കളായ അടുത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം മാനസി കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ചയാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു.

രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.

error: Content is protected !!