പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചാന്ത് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. വീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ ട്രെയിൻ മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അലീമ. ഭാര്യ: നജ്മുന്നീസ.