Sunday, July 6

Tag: Parappanangadi

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Local news

നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ; പരാതി നല്‍കി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയവസ്ഥക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പരാതി നല്‍കിയത്. ഹെല്‍ത്ത് സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബില്‍ഡിംഗ്കള്‍ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ട മുന്‍സിപ്പാലിറ്റിയുടെ ധിക്കാര പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാന്‍ എന്നിവര്‍ പറഞ്ഞ...
Local news

സി.പി.ഐ ജില്ലാ സമ്മേളനം : സ്നേഹാദരവ് സംഘടിപ്പിച്ചു

തിരുരങ്ങാടി : 2025-ഓഗസ്റ്റ്-3,4,5 തിയ്യതികളിൽ പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരുരങ്ങാടി ലോക്കൽ കമ്മിറ്റി പാർട്ടിയിലെയും വർഗ ബഹുജന സംഘടനയിലെയും മുതിർന്ന സഖാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാത്ഥികളെയും ആദരിച്ചു. സ്നേഹാദരവ് ചടങ്ങ് സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് എന്നിവർ സംസാരിച്ചു. സി.ടി.മുസ്ഥഫ അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.പി.നൗഫൽ സ്വാഗതവും എം.പി.അബ്ദുസമദ് നന്ദിയും പറഞ്ഞു....
Local news

ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ആദരവ് 2025' എന്ന പരിപാടി പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുത്താവാസ് അദ്യക്ഷ്യം വഹിച്ചു എസ്എന്‍എംഎച്ച്എസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, നീറ്റ് പരീക്ഷകളില്‍ വിജയിച്ച 28 വിദ്യാര്‍ത്ഥികളെയും ഇസ്‌നേഹം എന്ന തന്റെ പുസ്തകത്തിലൂടെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് ജേതാവായ ശില്പി താജ് ദമ്പതികളുടെ മകന്‍ അഞ്ചല്‍ താജിനെയും നാട്ടു ചെടികള്‍ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകമെഴുതിയ അലീമ സലിമിനെയും രാജന്റെ മകള്‍ ഡോ നവ്യയെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടന രംഗത്ത് നിസ്തുല സേവനം നടത്തിയ ഇബ്രാഹിം ഹാജി എന്‍ടിഎസ്, ബാവ ഹാജി, ഇബ്രാഹിം ഹാ...
Local news

നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു

പരപ്പനങ്ങാടി : യു. കലാനാഥൻ മാഷുടെ സ്മരണയിൽ പരപ്പനങ്ങാടി നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ആണ്‌ അവാർഡ് സമ്മാനിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിലെ കെ. വി. അജയ്ലാൽ പുരസ്കാരം ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക പുരസ്കാരം മഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ അഹമ്മദ് ഹുസ്സൈൻ മേച്ചേരിയ്ക്ക് കലാനാഥൻ മാഷുടെ പത്നി ശോഭ ടീച്ചർ സമ്മാനിച്ചു. എല്ലാ അധികാരങ്ങളും കേന്ദ്രീകൃതമാക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ദാർശനിക തലത്തിലും പ്രവർത്തിയിലും വികേന്ദ്രീകരണം എന്ന ആശയം സ്വാംശീകരിക്കുകയും സ്വന്തം പഞ്ചായത്തിൽ നടപ്പാക്കുകയും ചെയ്ത ആളായിരുന്നു കലാനാഥൻ മാഷെന്ന് പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. അദ്ദെഹത്തെ പോലൊരു മഹദ്‌വ്യക്തിയുടെ സ്മരണ വാക്കുകളിലോ ചിന്തകളിലോ മാത്രമല്ല ഉണ്ടാകേണ്ടത് എന്നും പ്രവർത്തിപഥത്തിൽ കൊണ്ടു...
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
Local news, Malappuram

പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം : ആര്‍ ജെ ഡി

പെരുവള്ളൂര്‍ : തിരൂരില്‍ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കല്‍- പറമ്പില്‍പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട് - കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും പരപ്പനങ്ങാടിയില്‍ നിന്ന് ചേളാരി -പടിക്കല്‍ -പറമ്പില്‍ പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് ആര്‍ ജെ ഡി കമ്മറ്റി ആവശ്യപ്പെട്ടു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി ഷീ ബസ് ഏര്‍പ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി മൊയ്തീന്‍കുട്ടി, ...
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Local news

അരുതാത്തവയോട് നോ പറയാനുള്ള നെഞ്ചുറപ്പ് പുതു തലമുറക്കുണ്ടാകണം : പരപ്പനങ്ങാടി എസ്എച്ച്ഒ

പരപ്പനങ്ങാടി: അരുതാത്തവയോടെല്ലാം നോ എന്ന് പറയാനുള്ള നെഞ്ചുറപ്പാണ് പുതിയ തലമുറ ആര്‍ജ്ജിച്ചെടുക്കേണ്ടതെന്ന് പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ വിനോദ് വലിയത്തൂര്‍ പറഞ്ഞു. പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ഭാഗമായി തുടങ്ങുന്ന പെംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എസ് എച്ച് ഒ നിര്‍വഹിച്ചു. ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗിക അരാജകത്വവും പലതരത്തിലുള്ള സാമൂഹ്യ ജീര്‍ണതകളും അക്രമങ്ങളും കൊലപാതകങ്ങളും വരെ നിത്യ സംഭവമായ വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും പ്രതിരോധവും വിദ്യാര്‍ത്ഥികള്‍ പരിശീലിക്കേണ്ടതുണ്ട്. ഓരോ ദിവസവും പുറത്ത് നിന്നുണ്ടാവുന്ന അനുഭവങ്ങള്‍ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കണം. അധ്യാപകരും...
Local news

വരും തലമുറക്ക് തണലേകാന്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തില്‍ വരുംതലമുറക്ക് തണലേകാന്‍ ന്‍ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ക്ലബ്ബിലെ മെമ്പര്‍മാര്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2025 പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായ 'സേ നോ ടു പ്ലാസ്റ്റിക് ' - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാന്‍ഡ് അഷ്‌റഫ്, സഹല്‍ കെ പി, യൂനുസ് കെ, റാഫി മാസ്റ്റര്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു...
Malappuram

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജൂനിയര്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി : കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ജൂനിയര്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നേടി പരപ്പനങ്ങാടി സ്വദേശിയായ 15 കാരന്‍. പരപ്പനങ്ങാടി സ്വദേശി ആഗ്നേയ് .പി ആണ് സെലക്ഷന്‍ നേടിയത്. കെസിഎ യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, തലശ്ശേരിയിലും 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആഗ്നേയ് യോഗ്യത നേടിയത്. പെനക്കത്ത് പ്രജിത്ത്, പുഷ്പലത ദമ്പതികളുടെ മകനായ ആഗ്നേയ് പരപ്പനങ്ങാടി എസ് എന്‍ എം എച്ച് എസ് എസ് ലെ വിദ്യാര്‍ത്ഥിയാണ്. തൃശ്ശൂര്‍ ട്രൈഡന്റ് , ജോളി റോവേഴ്‌സ് പെരിന്തല്‍മണ്ണ, പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്....
Local news

പാലത്തിങ്ങലില്‍ ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍ ചുഴലിപാലത്തിന്റെ അടുത്ത് ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. നാട്ടുകാരും പോലീസും ഫയര്‍ ഫോയ്സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Accident

പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

പരപ്പനങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത് https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യിൽ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. വേങ്ങര വെങ്കുളം കീഴ്‌മുറി സ്വദേശി പിലാക്കാൽ സൈതലവി (63) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തിൽ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Local news

ഉന്നത വിജയം നേടിയവരെ ജല അതോറിറ്റി അനുമോദിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ,തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ:ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷൻ സംഘടിപ്പിച്ച അനുമോദന സദസിൽ സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് വിദ്യാർത്ഥികളെ ആദരിക്കുന്നു...
Local news

നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കെപിഎ മജീദ് എംഎൽഎ നിർവഹിച്ചു. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് പൂവണിയുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റ് പ്രവർത്തികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ നേരത്തെ കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആവശ്യം ഉയർന്ന സമയത്ത് പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ഈ പ്രവർത്തിയുടെ ഡി പി ആർ അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയത്. ഇപ്പോൾ സാങ്കേതിക അനുമതി...
Other

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി : വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വ്യാഴാഴ്ച യായിരുന്നു വിവാഹം. വെള്ളിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകൻ്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം പോകണമെന്ന ആഗ്രഹമാണ് യുവതി കോടതിയിൽ വ്യക്തമാക്കിയത്. കോടതി ഇതംഗീകരിച്ച് യുവതിയെ കാമുകനോടൊപ്പം വിട്ടു....
Local news, Malappuram

അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ല : പരപ്പനങ്ങാടി സ്വദേശി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

പരപ്പനങ്ങാടി : അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടില്‍ ഉണ്ണിയുടെ പരാതിയില്‍ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുമ്പേ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്ലെസ് പദ്ധതിയാണെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാല്‍ ആനുകൂല്യം നല്‍കാനാകില്ലെന്നുമറിയിച്ചതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി ബോധിച്ചത്. അപകടമോ അടിയന്തിര സ്വഭാവമോ ഉള്ള ചികിത്സകള്‍ക്ക് മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും ...
Local news

പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് ; കൊച്ചി ടൈറ്റന്‍സ് ജേതാക്കളായി

പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡെയ്ഞ്ചര്‍ ബോയ്‌സിനെ കൊച്ചി ടൈറ്റന്‍സ് തോല്‍പ്പിച്ച് വിജയ കിരീടം നേടി. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനല്‍ മത്സരം മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരവും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്‌സ് സെക്രട്ടറി അജീഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരില്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്....
Malappuram

യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ; ജില്ലയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി

മലപ്പുറം: യാത്രക്കാര്‍ക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നേടി ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകള്‍. അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിര്‍ത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. കേരളത്തില്‍ ആകെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പദവി ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യവില്‍പന സ്ഥാപനങ്ങളുടെ അടുക്കളകള്‍ മുതല്‍ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെട്ട് നവീകരണ പ്രവൃത്തികള്...
Local news

ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ ; മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയിനറും, മെന്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു....
Malappuram

ട്രെയിന്‍ വന്നിറങ്ങിയാല്‍ ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ട ; വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും : ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍

മലപ്പുറം : സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി റെയില്‍വേ. ട്രെയിനില്‍ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ വാടകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുന്ന പദ്ധതിക്കാണ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ഇതോടെ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇ - സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി വരുന്നത്. ആധാര്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ ഈ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വാടകക്ക് ഇ - സ്‌കൂട്ടര്‍ ലഭിക്കും. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തില്‍ ഈ സ്റ്റേഷനുകളില്‍ പദ്ധതി നടത്ത...
Local news

എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തക കിറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: ചുഴലി മുർശിദുസ്വിബിയാൻ കേന്ദ്ര, ബ്രാഞ്ച് മദ്റസകളിലെ ഒന്നാം ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തകവും ബാഗും വിതരണം ചെയ്തു.സ്വദർ മുഅല്ലിം ത്വൽഹത്ത് ഫൈസി, ഹംസ ബാഖവി, ഗഫൂർ ഫൈസി, മുസ്തഫ ഫൈസി, കബീർ ഹുദവി, മുസമ്മിൽ ദാരിമി, കുന്നുമ്മൽ അബ്ദുൽ കരീം ,കുന്നുമ്മൽ കോയക്കുട്ടി,ബദ്റുദ്ധീൻ ചുഴലി എന്നിവർ വിതരണം ചെയ്തു യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി കുന്നുമ്മൽ ആശിഖ്, ട്രഷറർ റിസ് വാൻ,എം. ആശിഖ്, ഫസലു റഹ്മാൻ,ശഫീഖ്, അസീൽ, റിഷാദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി....
Local news

അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പാനൽ അഡ്വക്കേറ്റ് സി.കെ. സിദീഖ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും, ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും, നിയമപരമായ അവകാശങ്ങളെ കുറിച്ചും അഡ്വ. സി.കെ. സിദീഖ് വിദ്യാർത്ഥികളുമായി സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വ...
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല....
Local news

പരപ്പനങ്ങാടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

പരപ്പനങ്ങാടി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു, നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, കെപി മുഹ്സിന, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ കാർത്തികേയൻ, സുമി റാണി, കെ സി നാസർ ഹെൽത്ത് വിഭാഗ...
Accident

വിറകെടുക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ ആശ പ്രവർത്തകക്ക് മൂർഖന്റെ കടിയേറ്റു

കടിച്ച മൂർഖനെ ട്രോമപ്രവർത്തകർ പിടികൂടിപരപ്പനങ്ങാടി : ഉള്ളണം മുണ്ടിയൻ കാവിൽ ആശ പ്രവർത്തകക്ക് പാമ്പ് കടിയേറ്റു. മുണ്ടിയൻ കാവ് സ്വദേശി ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വിറക്പുരയിൽ വിറകെടുക്കാൻ പോയപ്പോഴാണ് കടിയേറ്റത്. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഉടൻ വനം വകുപ്പിൻ്റ സ്നേക് റസ്ക്യൂവർമാരായ ട്രോമാകെയർ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കൽ, മുനീർ സ്റ്റാർ, ജലീൽ സി വി എന്നിവർ സ്ഥലത്തെത്തി കരിങ്കൽ മതിൽ കെട്ടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു....
Local news

അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്

പരപ്പനങ്ങാടി: അധ്യാപക നിയമന കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂർണ്ണമായും നീങ്ങിയിട്ടും സർക്കാർ മാത്രം അതിന് തയ്യാറാകാത്തത് വർഷങ്ങളായുള്ള എയ്ഡഡ് വിദ്യഭ്യ...
Local news

പരപ്പനങ്ങാടിയില്‍ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി

പരപ്പനങ്ങാടി : ജനങ്ങളുടെ ജീവന് ഭീഷണിയായ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചിറമംഗലം ചെറിയത് റോഡ് ഉപ്പുണിപ്പുറം അംഗനവാടി പരിസരത്ത് നിന്നുമാണ് നാട്ടുകാര്‍ക്കും അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടിയത്. വാര്‍ഡ് കൗണ്‍സിലര്‍ ഫരീദ ഹസ്സന്‍ കോയയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, അസീസ് പുത്തരിക്കല്‍, എം ആര്‍ കെ മജീദ് എന്നിവര്‍ ചേര്‍ന്നാണ് വളരെയധികം സാഹസികമായി കുറുനരിയെ പിടികൂടിയത്. പേ ഇളകിയ കുറുനരിയെ നിരീക്ഷണത്തിനായി കൂട്ടില്‍ അടച്ചു. ഇതോടെ പരിസരവാസികളുടെ ആശങ്ക അകറ്റുകയും ചെയ്തു....
Local news

പരപ്പനങ്ങാടിയിൽ സഞ്ചരിക്കുന്ന ഇഫ്താർ ടെന്റുമായി എസ്.കെ.എസ്.എസ്. എഫ് വിഖായ

പരപ്പനങ്ങാടി: യാത്രക്കാർക്ക് നോമ്പ് തുറക്കാൻ വേണ്ടി സഞ്ചരിക്കുന്ന ഇഫ്താർ ടെന്റ് ഒരുക്കി ശ്രദ്ദേയമാകുകയാണ് എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ വളണ്ടിയർമാർ. റമദാൻ ആദ്യത്തിൽ തന്നെ ഇഫ്താർ ടെന്റ് ആരംഭിച്ചിരുന്നു. റമദാൻ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി താനൂർ റോഡിൽ സെൻട്രൽ ജുമാമസ്ജിദ് പരിസത്താണ് ഇഫ്താർ ടെന്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നോമ്പ് തുറ വിഭവങ്ങൾ ആളുകളിലേക്ക് നേരിട്ട് അങ്ങോട്ട് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന വണ്ടിയിലാക്കിയാണ് ഈത്തപ്പഴം, പാനീയം, പൊരികടി, പഴവർഗങ്ങൾ തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം നടത്തുന്നത്. നോമ്പ് തുറക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്ന ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ, വൈകിപ്പോകുന്ന കാൽനട യാത്രക്കാർ എന്നിവർക്ക് വളരെ ആശ്വാസമാകുകയാണ് സഞ്ചരിക്കുന്ന ഇഫ്താർ ട്രെന്റ്. സമയമുള്ളവർക്ക് ഇരുന്ന് നോമ്പ് തുറക്കാനും സൗകര്യം ഒരുക്കിയിട്ടുണ്...
Local news

രാത്രിയിലെ അനധിതൃത കച്ചവടം ; ഉന്തുവണ്ടിയും സാമഗ്രികളും പിടിച്ചെടുത്ത് പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : നോമ്പ് തുറക്ക് ശേഷം രാത്രിയില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി പരപ്പനങ്ങാടി നഗരസഭ. അനധികൃത ഉപ്പിലിട്ട കച്ചവടം നിരോധിച്ചിട്ടും അതിനെ വെല്ലു വിളിച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് രാത്രി സമയങ്ങളില്‍ കച്ചവടം നടത്തിയ ഉന്തുവണ്ടിയും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. നഗരസഭയുടെ അനുമതിയില്ലാതെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വെള്ളങ്ങള്‍, ചുരണ്ടി ഐസ്, കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ടത്, അച്ചാറുകള്‍ തുടങ്ങിയ വ്യാപാരം നടത്തുന്ന സ്റ്റാളുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ഊര്‍ജ്ജിതമാക്കി നടപ ടികള്‍ സ്വീകരിച്ചും നോട്ടീസ് നല്‍കിയിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വണ്ടികള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, സരിത, റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് വണ്ടി പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദേശങ്ങള്‍ പ...
error: Content is protected !!