
നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. പുലർച്ചെ 2.30 ന് ഓടെയാണ് സംഭവം. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിൻ്റെ മകൻ ഷഹലുദ്ധീൻ (24) ആണ് മരിച്ചത്. വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്.