Saturday, August 16

വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: ജുമുഅക്ക് പോകാൻ വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻ ഫാദിൽ (19) ആണ് മരിച്ചത്. വീട്ടിൽ നിന്നും ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ വൈദ്യുതി ആഘാതമേറ്റു തെറിച്ചു വീഴുകയായിരുന്നു.

പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ ഉള്ള യുവാവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഖബറടക്കും.

error: Content is protected !!