Tuesday, October 14

6 മാസം പ്രായമുള്ള കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് വീടിന്റെ മുകളിൽ

കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകൾനിലയിൽ കയറിയ യുവാവിനെ പൊലീസ് കീഴ്പ്പെടുത്തി. കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന് കുട്ടിയുമായി വീടിനു മുകളിൽ കയറിയത്. പന്ത്രണ്ടരയോടെയാണ് യുവാവിനെയും കുഞ്ഞിനെയും പൊലീസും ഫയർഫോഴ്സും ചേർന്നു താഴേക്കിറക്കിയത്. മാനസിക ദൗർബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു.

error: Content is protected !!