തിരൂരങ്ങാടി: യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി വെള്ളിലക്കാട് പുത്തം പറമ്പിൽ മുഹമ്മദ് റാഫി (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചെമ്മാട് ടൗണിലെ റോയാൽ പ്ലാസ ലോഡ്ജിലാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് സുഹൃത്താണ് മുറിയെടുത്തു നൽകിയത്. രാവിലെ സുഹൃത്ത് മുറിയിൽ വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ മൊഴിയെ തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മാതാവ്: റസിയ. ഭാര്യ, നുസൈബ.
മക്കൾ: മുഹമ്മദ് ശഫാൽ, മുഹമ്മദ് ശമീൽ, ഫാത്തിമ നുസ്രത്ത്.