ജില്ലയിലെ നവജാത ശിശുക്കൾ മുതൽ അഞ്ചു വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി ജനനസർട്ടിഫിക്കറ്റും, മാതാപിതാക്കളിൽ ഒരാളുടെ ആധാറും ഹാജരാക്കിയാൽ ആധാർ എൻറോൾമെൻറ് ചെയ്യാം. കൂടാതെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസിലും കുട്ടികളുടെ ബയോമെട്രിക് നിർബന്ധമായും പുതുക്കേണ്ടതാണ്.
പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും പുതുക്കൽ നടത്തിയിട്ടില്ലായെങ്കിൽ തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി 2023 ജൂൺ 14 വരെ സൗജന്യമായി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആധാർ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്തു ഡോക്യുമെന്റ് പുതുക്കാവുന്നതാണ്.