ആദർശ ജാഗ്രത കൈവിടുന്നത് ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കും: നവോത്ഥാന സമ്മേളനം

തിരൂരങ്ങാടി: എല്ലാ രംഗത്തും ജാഗ്രത കൈ മുതലാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ നവോത്ഥാന സമ്മേളനം സമൂഹത്തെ ഉൽബോധിപ്പിച്ചു. ആദർശ ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ് ആ ജാഗ്രത കൈവിടുന്നതാണ് പലരും തീവ്രവാദ – ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് വഴി നീങ്ങുന്നതെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.

ജാഗ്രതയാണ് കരുത്ത് പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ നവോത്ഥാന സമ്മേളനം കുണ്ടൂർ മഖാമിന് സമീപം സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സിക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി,
മുഹമ്മദലി സഖാഫി വളളിയാട് മുഖ്യ പ്രഭാഷണം നടത്തി.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.. https://chat.whatsapp.com/FHe4puzUz5l4aryANMURgz

പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുഹമ്മദ് ഹാജി, അലിയാർ വേങ്ങര, എം വി അബ്ദുർ റഹമാൻ ഹാജി, എ പി അഹമ്മദ്, പി മുഹമ്മദ് ബാവ മുഹമ്മദ് ബാവ മുസ്ലിയാർ, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു. നേരത്തെ നടന്ന കുണ്ടൂർ ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ഹസൻകോയ തങ്ങൾ നേതൃത്വം നൽകി.

error: Content is protected !!