Tag: Kerala muslim jamath

കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ മീലാദ് റാലി നടത്തി
Other

കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ മീലാദ് റാലി നടത്തി

തിരൂരങ്ങാടി : തിരുനബിയുടെ സ്നേഹലോകം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢമായിഎ ആർ നഗറിൽ നിന്നാരംഭിച്ച റാലിക്ക് സോൺ നേതാക്കളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുർറബ്ബ് ഹാജി, എം വി അബ്ദുർ റഹ്മാൻ ഹാജി, പി സുലൈമാൻ മുസ് ലിയാർ, നൗഫൽ കൊടിത്തി, സുഹെെൽഫാളിലി, ആബിദ് ചെമ്മാട് നേതൃത്വം നൽകി. കുന്നുംപുറത്ത് നടന്ന സമാപന സംഗമത്തിൽ അബ്ദുർ റഊഫ് സഖാഫി സി കെ നഗർ പ്രഭാഷണം നടത്തി. ...
Other

കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി ലിറ്റ് നൽകാൻ യൂണിവേഴ്സിറ്റി സിൻഡികേറ്റ് യോഗത്തിൽ പ്രമേയം

ചർച്ച നടന്നിട്ടില്ലെന്ന് രജിസ്ട്രാർ തേഞ്ഞപ്പലാം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം എ. പി .അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം.ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്...
Other

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇൻസ്പെയർ സമാപിച്ചു

തിരൂരങ്ങാടി : കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃപര്യടനം ഇൻസ് പെയർ ആവേശമായി. തിരൂരങ്ങാടി , തേഞ്ഞിപ്പലം സോണുകളിൽ സമാപിച്ചു. തിരൂരങ്ങാടി സോൺ ഇൻസ് പെയർ ചെമ്മാട് സി കെ നഗർ നൂറുൽ ഹുദാ മദ്റസയിൽ നടന്നു. സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. എം വി അബ്ദുർ റഹ്മാൻ ഹാജി പ്രസംഗിച്ചു. തേഞ്ഞിപ്പലം സോൺ വെളിമുക്ക് വാദി ബദ്റിലും നടന്നു. പ്രസിഡണ്ട് മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ ടി അഹമദ് കോയ സഖാഫി പ്രസംഗിച്ചു.കൂറ്റമ്പാറ അബ്ദുർ റഹ്മാൻ ദാരിമി, ഊരകം അബ്ദുർ റഹ്മാൻ സഖാഫി, മുസ്തഫ കോഡൂർ , വിഷയമവതരിപ്പിച്ചു. ജില്ലാ നേതാക്കളായ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി, സി കെ യു മൗലവി മോങ്ങം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, മുഹമ്മദ് ഹാജി മൂന്നിയൂർ, ബശീർ ഹാജി പടിക്കൽ, ജമാൽ കരുളായി, അലിയാർ ഹാജി കക്കാട് സംബന്ധിച്ചു...
Local news

വെന്നിയൂരിൽ മസ്ജിദിന് ഖലീൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

തിരൂരങ്ങാടി :വെന്നിയൂർ എം എൽ എ റോഡിൽ നിർമ്മിക്കുന്ന മസ്ജിദിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിവാഹിച്ചു. ചടങ്ങിൽ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി,എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എം പി ലത്തീഫ് സഖാഫി, കെ വി മൊയ്‌ദീൻക്കുട്ടി ഹാജി,എം പി ബാവ ഹാജി, ടി മൂസ ഹാജി, എം പി സമദ്, ടി സമദ് ഹാജി, എം പി ചെറിയാപ്പു എന്നിവർ പ്രസംഗിച്ചു. ...
Breaking news, Kerala

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.  കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീ...
Other

കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കൾ

തിരൂരങ്ങാടി: നിരന്തരം തേടിയെത്തിയ പരീക്ഷണങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച് ഉന്നതങ്ങൾ കൈവരിച്ച പത്മശ്രീ കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളെത്തി. ഏത് വിധ പ്രയാസ ഘട്ടങ്ങളിലും പുരസ്കാരം ലഭിക്കുമ്പോഴും ഇസ് ലാമിക മൂല്യങ്ങൾ കൈവിടാൻ താൻ തയ്യാറല്ലെന്ന് റാബിയ പറഞ്ഞു. സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശത്തിൽ അടിയുറച്ച് ജീവിക്കുക എന്നതും തികഞ്ഞ മത വിശ്വാസിയായി മരിക്കുക എന്നതുമാണ് തൻ്റെ അന്ത്യാഭിലാഷമെന്നും റാബിയ പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടേയും സുന്നി സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-വൈജ്ഞാനിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.സംഘടനാ നേതാക്കൾ റാബിയക്കും റാബിയയുടെ കുടുംബത്തിൽ നിന്ന് ഈയിടെയായി മരണപ്പെട്ടവരുടെ പരലോക ഗുണത്തിനും വേണ്ടി പ്രത്യേകം പ്രാർഥന നടത്തുകയും പ്രസ്ഥാനത്തിൻ്റെ ഉപഹാരമായി ഗ്രന്ഥങ്ങളും മറ്റും ...
Local news

ആദർശ ജാഗ്രത കൈവിടുന്നത് ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കും: നവോത്ഥാന സമ്മേളനം

തിരൂരങ്ങാടി: എല്ലാ രംഗത്തും ജാഗ്രത കൈ മുതലാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ നവോത്ഥാന സമ്മേളനം സമൂഹത്തെ ഉൽബോധിപ്പിച്ചു. ആദർശ ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ് ആ ജാഗ്രത കൈവിടുന്നതാണ് പലരും തീവ്രവാദ - ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് വഴി നീങ്ങുന്നതെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി. ജാഗ്രതയാണ് കരുത്ത് പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ നവോത്ഥാന സമ്മേളനം കുണ്ടൂർ മഖാമിന് സമീപം സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സിക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി,മുഹമ്മദലി സഖാഫി വളളിയാട് മുഖ്യ പ്രഭാഷണം നടത്തി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.. https://chat.whatsapp.com/FHe4puzUz5l4aryANMURgz പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുഹമ്മദ് ഹാജി, അലിയാർ വേ...
Local news

കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം നാളെ

തിരൂരങ്ങാടി :- 'ജാഗ്രതയാണ് കരുത്ത്' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ത്രൈമാസ കാമ്പയിന്‍ ഭാഗമായി തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം നാളെ 26 ഞായറാഴ്ച വൈകുന്നേരം 2 മണിക്ക് മൂന്നിയൂർ-ചിനക്കൽ നടക്കും. ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില യാളുകള്‍ ബോധപൂര്‍വ്വം സ്യഷ്ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികള്‍ക്ക് ആശയ ബോധവല്‍ക്കരണം നടത്തും. സങ്കുചിത കക്ഷിരാഷ്ട്രീയ വാദങ്ങള്‍ക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്ഥാന നിലപാട് വിശദമാക്കും.നാട്ടില്‍ നില നില്‍ക്കുന്ന സൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാല്‍ വിവാദങ്ങളും ഗൗരവമേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കും. ഭയനാകമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ വര്‍ധിച്ചുവരുന്ന അധാര്‍മ്മിക പ്ര...
Local news

വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് വികസനം സ്വപ്നമോ?" മുഖാമുഖത്തിന് തുടക്കം തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തിൽ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ മുഖ്യധാരാ പാർട്ടികൾ ഉത്തരവാദിത്തം നിർവഹിക്കണം നാടിൻ്റെ വികസനത്തിന്നായി രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി."മലപ്പുറത്തിന് വികസനം സ്വപ്നമോ ?' എന്ന ശീർഷകത്തിൽ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സിക്രട്ടറി എം എൻ ...
error: Content is protected !!