സഹകരണ ബാങ്കിലെ നിക്ഷേപകർക്കുള്ള പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൻ്റ കക്കാട് ബ്രാഞ്ചിൽ നടന്നിട്ടുള്ള സാമ്പത്തിക അഴിമതിയിൽ നിരവധി പാവപ്പെട്ട കർഷകർക്കും, മറ്റ് ചെറുകിട കച്ചവടക്കാർ തുടങ്ങി വീട്ടമ്മമാർക്ക് വരെ വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ഇത് അന്വേഷിച്ച് സാമ്പത്തികം നഷ്ടപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരൂരങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിപാറയിൽ നടന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പ്രഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് ടി പ്രഭാകരൻ, ഏരിയ ജോയിൻ സെക്രട്ടറി എംപി ഇസ്മായിൽ,
എസ് സദാനന്ദൻ, കെ രാമദാസ്, ടി അയ്യൂബ്, എൻ സുധാകരൻ, കെ ഉണ്ണി മാഷ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് സമ്മേള പ്രതിനിധികൾക്ക് പച്ചക്കറിവിത്ത് വിതരണവും നടത്തി.പ്രഫ: പി മമ്മദ്
(പ്രസിഡൻ്റ്), കെ വി അബ്ദുൽ ലത്തീഫ് (സെക്രട്ടറി), കെ ഉണ്ണി മാഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

error: Content is protected !!