തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ ദിനം ആചരിച്ചു

തിരൂരങ്ങാടി : 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ ദിനം വിപുലമായി ആചരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. സാജിദ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു.

സഹകരണ സെമിനാറില്‍ എ. കെ. മുഹമ്മദ് അലി വിഷയാവാതരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, ജാഫര്‍ മേടപ്പില്‍, ഇബ്രാഹിം മൂഴിക്കല്‍, കെ. വിനോദ്, വി. കെ. സുബൈദ,ഉമ്മര്‍ ഒട്ടുമ്മല്‍,സി. കൃഷ്ണന്‍, അഡ്വ:എ. പി. നിസാര്‍, ശ്രീജിത്ത് മുല്ലശ്ശേരി, അബ്ദുല്‍ അസീസ്. കെ, അനിത ദാസ്, അനീസ് കൂരിയാടന്‍, പ്രബീഷ് അരിയല്ലൂര്‍, അജിത് മംഗലശ്ശേരി, ബാബു രാജ് പ്രസംഗിച്ചു.

error: Content is protected !!