നടന്‍ മാമുക്കോയ അന്തരിച്ചു, വിട വാങ്ങിയത് തഗ്ഗ് ഡയലോഗുകളുടെ സുല്‍ത്താന്‍

കോഴിക്കോട് : മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാലു പതിറ്റാണ്ടു കാലം നിറഞ്ഞു നിന്ന നടന്‍ മാമുകോയ (76) അന്തരിച്ചു. ഹൃദയഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങള്‍ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും ഇവിടെതന്നെ കാണും.

error: Content is protected !!