അടക്ക സ്ഥിരം മോഷണം പോകുന്നു, മുന്നിയൂരിൽ പ്രതിയെ കാവലിരുന്നു പിടികൂടി

തിരൂരങ്ങാടി : മുന്നിയൂരിലെ അടക്കാ മോഷ്ടാവിനെ കാവലിരുന്നു പിടികൂടി. കളിയാട്ടമുക്ക് സ്വദേശി കോലാറമ്പത്ത് സിറാജുദ്ദീൻ (36) ആണ് പിടിയിലായത്. മുന്നിയൂർ കളത്തിങ്ങൽപാറ ജുമാമസ്ജിദിന്റെ സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. അടക്ക കച്ചവടക്കാരനായ മുള്ളുങ്ങൾ മുഹമ്മദ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 18 മുതലാണ് അടക്ക മോഷണം പോയത്. വീണ്ടും തുടർന്നതോടെ ഇദ്ദേഹം സി സി ടി വി സ്ഥാപിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പുലർച്ചെ സ്കൂട്ടറിൽ എത്തി മോഷ്ടിക്കുന്നത് കണ്ടത്. ഇന്നലെ മുഹമ്മദും മകനും പാർട്ണരും കാവലിരുന്നു പിടികൂടുകയായിരുന്നു. ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്തെ വേറെയും ആളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്.

error: Content is protected !!