ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി

നഗരസഭയിലെ കുടിവെള്ള പദ്ധതി സര്‍വേക്ക്  അനുമതി
തിരൂരങ്ങാടി: താലൂക്ക് ഗവ ആസ്പത്രിയിലെക്കും ചെമ്മാട് ടൗണിലെക്കും കുടിവെള്ള വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി. കരിപറമ്പ് പ്ലാന്റില്‍ നിന്നും നേരിട്ട് ചെമ്മാട്ടെ താലൂക്ക് ആസ്പത്രിസമീപത്തെ വാട്ടര്‍ ടാങ്കിലേക്ക് വ്യാസം കൂട്ടി പുതിയ ലൈന്‍ വലിക്കും. നിലവില്‍ 110 എം.എം ആണ്. ഇത് 200 എം.എം ആയി മാറ്റും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റിനു കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അംഗീകാരം നല്‍കി. പുതിയ ലൈന്‍സ്ഥാപിക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു. ലൈന്‍ തകരാറ് മൂലം ജലവിതരണം ഇടക്കിടെ തടസ്സപ്പെടുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള ലൈനുകള്‍ സംബന്ധിച്ച് സമഗ്രമായ സര്‍വേ നടത്തുന്നതിനും വാട്ടര്‍ അതോറിറ്റി ഭരണാനുമതിയായി. എട്ട് ലക്ഷം രൂപയാണ് ഇതിനായി വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഭരണനാമതി നല്‍കിയത്. സമഗ്രമായ സര്‍വേ നടത്തുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ നഗരസഭയുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിരുന്നു. സര്‍വെ ചെയ്യുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. വിവിധ പദ്ധതികളിലൂടെ നഗരത്തിലെ കുടിവെള്ളം ആവശ്യമായ എല്ലാ ലൈനുകളും മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള ലൈനുകള്‍ നീട്ടുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമാണ് സര്‍വെ നടത്തുന്നത്. കല്ലക്കയം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടിരൂപയുടെ ഭരണാനുമതി കഴിഞ്ഞ ആഴ്ച്ച ലഭിച്ചിരുന്നു. ബാക്കികയം കേന്ദ്രീകരിച്ച് അമൃത് പദ്ധതിയില്‍ 14.56 കോടി രൂപയും അനുവദിച്ചിരുന്നു. കുടിവെള്ള വിതരണ ശ്രംഖല വിപുലപ്പെടുത്തന്നുതമായി ബന്ധപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എയുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്,

error: Content is protected !!