തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്.

കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ചന്തപ്പടി ടാങ്ക് നിര്‍മാണം ഉടന്‍ആരംഭിക്കുമെന്ന് ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.

error: Content is protected !!