പങ്കെടുത്ത ഇനങ്ങളിളെല്ലാം ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി അഫ്‌ന

നന്നമ്പ്ര: താനൂർ ഉപജില്ല സ്കൂൾ കായികമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം അഫ്‌ന നാടിന്റെ അഭിമാനമായി. കൊടിഞ്ഞി ജി എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാര്ഥിനിയാണ് ഈ മിടുക്കി.
100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4 × 100 മീറ്റർ റിലേ, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.
കൊടിഞ്ഞി കുറൂൽ റോഡ് കിഴ് വീട്ടിൽ റഷീദ് – സുമയ്യ ദമ്പതികളുടെ മകളാണ്.

error: Content is protected !!