ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര സഭ) ഇക്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായീൽ, ഇ.പി.ബാവ , സി.പി. ഹബീബ, കെ.പി.അബ്ദുൽ അസീസ്സ മാസ്റ്റർ , പി.ഒ. ഹംസ മാസ്റ്റർ, സമദ് തയ്യിൽ, സി.എച്ച്.മഹ്മൂദ് ഹാജി, നീലകണ്ഠൻ നമ്പൂതിരി .റഫീഖ് പാറക്കൽ,എം.പി. അബ്ദുൽ വഹാബ് ,കെ.മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചരിത്ര സെമിനാർ ഡോ.എസ്.മാധവൻ ( ചരിത്ര വിഭാഗം തലവൻ കോഴിക്കോട് സർവ്വകലാശാലാ ) ഉദ്ഘാടനം ചെയ്തു. ഡോ. ഇ .കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു. നൂറോളം വരുന്നമലബാർ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
റഷീദ് പരപ്പനങ്ങാടി, കെ.സോമനാഥൻ മാസ്റ്റർ, ഡോ.പി.എം. അലവിക്കുട്ടി, മേജർ കെ.ഇബ്രാഹീം,യു.കെ.മുസ്തഫ, കെ.രാമദാസൻ മാസ്റ്റർ, മുഹമ്മദലി അരിമ്പ്ര, കാലൊടി സുലൈഖ, ആരിഫ വലിയാട്ട്, അലിമോൻ തടത്തിൽ, ആബിദ റബിയത്ത്, നദീറ കുന്നത്തേരി , ഷാഹിന തിരുനിലത്ത്, സമദ് കാരാടൻ , ഉരുണിയൻ, മുസ്തഫ, പീച്ചി മണ്ണിൽ അബ്ദുൽ ജലീൽ , കെ.പി. ബീരാൻ കുട്ടി, കെ.പി.ഇസ്മായിൽ, കാരക്കൽ ഗഫൂർ,പി.എം. അഷ്റഫ് പ്രസംഗിച്ചു എ.കെ.മുസ്തഫയുടെ നേതൃത്വത്തിലുള്ള ഗായകന്മാർ തിരൂരങ്ങാടിയിലെ മാപ്പിള കലാകാരന്മാരെ അനുസ്മരിച്ച് മാപ്പിള ഗാനാലാപനം നടത്തി.

error: Content is protected !!