വണ്ടൂര്‍ : പ്ലസ് വണ്‍ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വണ്ടൂര്‍ ടൗണില്‍ ദേശിയ പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഉപരോധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു , എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്ഹദ് മമ്പാടന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എ മജീദ് ,എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍,ട്രെഷറര്‍ എന്‍ എം നസീം , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാജ് എടപ്പറ്റ , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം ടി അലി നൗഷാദ് , ഷംസാലി , ഷൈജല്‍ എടപ്പറ്റ , ഇര്‍ഫാന്‍ പുളിയക്കോട് , ആബിദ് കല്ലാമൂല , ഗാലിബ് എടപ്പറ്റ , മാസിന്‍ മമ്പാട് , സിനാന്‍ മാളിയേക്കല്‍ , അലീമിയാന്‍ സി പി ,ജലാലുദ്ധീന്‍,സാലിം കാട്ടുമുണ്ട,ഷമീം എന്നിവര്‍ നേതൃത്വം നല്‍കി.