
തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം. പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട്
മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യും
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.