ലക്‌നൗ∙: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ രാജിവച്ചു. രാജി തുടരുന്നതിൽ ബി ജെ പി ആശങ്കയിലാണ്.