ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഒരു വീടിന്റെ അറ്റകുറ്റപണികൾക്കായി 50,000 രൂപയാണ് ധനസഹായം നൽകുക. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. ബി.പി.എൽ കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുളള അപേക്ഷക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. പൂരിപ്പിച്ച അപേക്ഷകൾ മലപ്പുറം കളക്ടറേറ്റിൽ ലഭ്യമാവുന്നതിനുള്ള അവസാന തീയതി ജൂലൈ 31. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 0483 2739577, 8086545686 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

error: Content is protected !!