അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : അർത്തുങ്കലിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി അർത്തുങ്കൽ പറമ്പിൽ ഹൗസിൽ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകിന്റെ (18) മൃതദേഹമാണു കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടു മൂന്നു കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിന് തെക്കുവശം ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിഷേക് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

error: Content is protected !!