വിറകെടുക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ ആശ പ്രവർത്തകക്ക് മൂർഖന്റെ കടിയേറ്റു

കടിച്ച മൂർഖനെ ട്രോമപ്രവർത്തകർ പിടികൂടി
പരപ്പനങ്ങാടി :
ഉള്ളണം മുണ്ടിയൻ കാവിൽ ആശ പ്രവർത്തകക്ക് പാമ്പ് കടിയേറ്റു. മുണ്ടിയൻ കാവ് സ്വദേശി ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വിറക്പുരയിൽ വിറകെടുക്കാൻ പോയപ്പോഴാണ് കടിയേറ്റത്. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
ഉടൻ വനം വകുപ്പിൻ്റ സ്നേക് റസ്ക്യൂവർമാരായ ട്രോമാകെയർ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കൽ, മുനീർ സ്റ്റാർ, ജലീൽ സി വി എന്നിവർ സ്ഥലത്തെത്തി കരിങ്കൽ മതിൽ കെട്ടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.

error: Content is protected !!