Saturday, August 16

ചെമ്മാട് വെഞ്ചാലിയിൽ ഓട്ടോ അപകടം; 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് – കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപുറത്താഴത്ത് ഓട്ടോ ജെസിബി യിൽ ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കറ്റു. താനൂർ കുന്നുംപുറം മോര്യ സ്വദേശികളായ ഹംസ (58), മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് അപകടം. കൈപുറത്താഴം പള്ളിക്ക് എതിർ വശത്തുള്ള റോഡിലേക്ക് പോകുന്ന ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾ ഭാഗം പാടെ തകർന്നു.

error: Content is protected !!