Wednesday, August 12

മമ്പുറം മഖാമിന് സമീപം ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്

തിരുരങ്ങാടി മമ്പുറം മഖാമിനടുത്ത് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പരപ്പനങ്ങാടി ബീച്ച് സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുതായി എടുത്ത ഓട്ടോയുമായി മമ്പുറം മഖാമിലേക്ക് വന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

error: Content is protected !!