തിരൂരിൽ വാഹനാപകടം, ഓട്ടോ യാത്രക്കാരി മരിച്ചു

തിരൂർ : താഴെപാലത്ത് വാഹനാപകടം. ബസ്സും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 3 ഓട്ടോ യാത്രക്കാർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 4 30 നാണ് അപകടം. ഓട്ടോ യാത്രക്കാരിയായ തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്ബാട്ട് മുജീബ് റഹ്മാൻ (40) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലൈലയുടെ മൃതദേഹം ബുധനാഴ്ച തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റുമോര്‍ട്ട ശേഷം കബറടക്കം നടക്കും.

റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ട ഓട്ടോ ബസ്സിൽ പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

error: Content is protected !!