അസ്മി ഇസി മേറ്റ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു


ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസ്മി ഇസി മേറ്റ് പ്രീപ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘മെഡോ വാക്ക് 24’ ത്രിദിന കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ശ്രദ്ധേയമായി.

സമാപന സംഗമം സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ കൺവീനർ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ, റഫീഖ് ചെന്നൈ, പി പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശിഹാബ് പന്നിക്കോട്, അബൂബക്കർ പരപ്പനങ്ങാടി, ശഹീൻ അഹമ്മദ് വണ്ടൂർ, ഹാബീൽ ഒഴുകൂർ, ഹംന കണ്ണൂർ, നിഹാല കണ്ണൂർ, സൗദ റഷീദ്, കമർ ബാനു  സംസാരിച്ചു.

error: Content is protected !!