മൂന്നിയൂരും പന്താരങ്ങാടിയിലും ബൈക്ക് അപകടം, 5 പേർക്ക് പരിക്ക്

തിരൂരങ്ങാടി : പരപ്പനങ്ങാടി – ചെമ്മാട് റോഡിൽ പന്താരങ്ങാടി യിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് കച്ചവടക്കാരനും ആയ റഷീദ് (55), പന്താരങ്ങാടി സ്വദേശി ലിബിൻ ദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. റഷീദ് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നിയൂർ ആലിൻ ചുവട് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന മാതാവിനേയും കുട്ടിയെയും ഇടിച്ചു ബൈക്ക് യാത്രക്കാരന് ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു.

error: Content is protected !!