തിരുവനന്തപുരം : വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്താൻ ആലോചിക്കുന്നു. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണ്.
അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും. രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണ്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തി. ചാർജ് വർധന അനിവാര്യം. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്.
രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു