വേദിയിലെ ഉന്തും തള്ളും നേതാക്കളുടെ ഫോട്ടോ മാനിയയും പാര്‍ട്ടിക്ക് നാണക്കേട് ; പെരുമാറ്റച്ചട്ടവുമായി കെപിസിസി
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നേതാക്കളുടെ ഫോട്ടോമാനിയക്കും വേദിയിലെ തിരക്കിനും കടിഞ്ഞാണിടാന്‍ കെപിസിസി. അടുത്ത കാലത്തായി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം ഉണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടവുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്. കസേരയില്‍ പേരില്ലാത്തവര്‍ക്ക് ഇനി കോണ്‍ഗ്രസിന്റെ വേദികളില്‍ ഇടമുണ്ടാകില്ല. ഇത് സംബന്ധിച്ച് ഉടന്‍ സര്‍ക്കുലര്‍ രൂപത്തില്‍ താഴേക്കു നല്‍കും.
താഴേത്തട്ടു മുതല്‍ കെപിസിസി തലം വരെയുള്ള മുഴുവന്‍ പരിപാടികളിലും വേദിയിലുണ്ടാകേണ്ടവരുടെ പേരുകള്‍ കസേരകളില്‍ പതിക്കണമെന്നും പേരില്ലാത്ത ഒരാള്‍പോലും വേദിയില്‍ വേണ്ടെന്നും കെപിസിസി നിര്‍ദേശിക്കും. പാര്‍ട്ടി പരിപാടികളുടെ വേദിയില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളൂ. ഇതനുസരിച്ചുള്ള കാര്യപരിപാടി നോട്ടിസ് പ്രിന്റ് ചെയ്തു ...