പട്ടാപ്പകൽ വീട് പൂട്ടി കടയിൽ പോയി സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും പണവും അഭരണങ്ങളും കവർന്നു, സംഭവം പരപ്പനങ്ങാടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : വീട് പൂട്ടിപ്പോയി മണിക്കൂറിനുള്ളിൽ വീട്ടിൽ മോഷണം, പണവും ആഭരണങ്ങളും കവർന്നു. ചാപ്പപ്പടി പൊക്കിളിൻ്റെ പുരക്കൽ മുഹമ്മദ് കോയയുടെ ഭാര്യ ആയിഷാബിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,800 രൂപ യും രണ്ടര പവൻ സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 നും ഒരു മണിക്കും ഇടയിലാണ് മോഷണം.

ആയിഷാബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീട് പൂട്ടിയ ശേഷം കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ ഉച്ചയ്ക്ക് 12 ന് പോയി ഒരു മണിക്ക് തിരിച്ചു വന്നിരുന്നു. വീട്ടിലെത്തി വാതിൽ തുറക്കാൻ കിട്ടാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വീടിൻ്റെ പിൻവശത്തെ ഗ്രില്ല് തുറന്നതായി കണ്ടത്.

തുടർന്ന് നടത്തിയ പരിശോധ നയിലാണ് മോഷണം നടത്തിയതായി അറിഞ്ഞത്. മുൻ ഭാഗത്തെ വാതിൽ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ആയിഷാബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദ ഗ്ധർ, ഡോഗ് സ്ക്വാഡ് എന്നി വർ സ്‌ഥലത്തെത്തി പരിശോധന നടത്തി

error: Content is protected !!