Thursday, August 21

ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ കാലിക്കറ്റ് മരവിപ്പിച്ചു

കാലിക്കറ്റ് സർവകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാലയുമായി കരാർ പുതുക്കില്ലെന്നും സർവകലാശാല ദ്വീപിൽ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ നവംബർ ആറ് മുതൽക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദ്വീപ് ഭരണകൂടത്തിൽ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെ സേവനങ്ങൾ മരവിപ്പിക്കുന്നത്.

error: Content is protected !!