Tuesday, October 14

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ 27-ന് തുടങ്ങാനിരുന്നത് 31-ലേക്ക് പുനക്രമീകരിച്ചു. ഒന്നിലധികം പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനായി വിതരണം ചെയ്യുമ്പോള്‍ പ്രയാസമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍മാരുടെയും മാനേജുമെന്റിന്റെയും പ്രതിനിധികള്‍ പരീക്ഷാ സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ടൈം ടേബിള്‍ മാറ്റം വരുത്തിയതെന്ന് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു. പുതുക്കിയ സമയക്രമം വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

error: Content is protected !!