
സെക്യൂരിറ്റി ഗാർഡ് നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( സി.യു. – ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 15 വർഷത്തിൽ കുറയാത്ത സൈനിക സേവനമുള്ള വിമുക്ത സൈനികനായിരിക്കണം. 50 വയസ് കവിയരുത് ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in .
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 27.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 26-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in .
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് 26-ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ www.iet.uoc.ac.in / www.cuiet.info .