തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ദേശീയ പാതയിൽ കാർ കോൺക്രീറ്റ് ബ്ലോക്കിൽ ഇടിച്ചുമറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.45 ഓടെ വെളിമുക്ക് പള്ളിക്ക് സമീപം ആയിരുന്നു അപകടം. റോഡ് സൈഡിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരിക്കേഡിൽ വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാർ ഇടിച്ചു മറിയുകയായിരുന്നു. എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, 2 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.