Monday, August 25

Accident

കരുമ്പില്‍ സൗഹൃദ കൂട്ടായ്മ വാട്സപ് ഗ്രൂപ് വാഹനപകടത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച രവിക്ക് ധന സഹായം നല്‍കി
Accident

കരുമ്പില്‍ സൗഹൃദ കൂട്ടായ്മ വാട്സപ് ഗ്രൂപ് വാഹനപകടത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച രവിക്ക് ധന സഹായം നല്‍കി

തിരൂരങ്ങാടി:വാഹനപകടത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച രവിക്ക് 'കരുമ്പില്‍ സൗഹൃദ കൂട്ടായ്മ' വാട്സപ് ഗ്രൂപ് വഴി സമാഹരിച്ച തുക കെെമാറി.വര്‍ഷങ്ങളായി കരുമ്പില്‍ പ്രദേശത്ത് വര്‍ക്ഷോപ് ജീവനക്കാരനായിരുന്നു രവി.നിലവില്‍ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്.ദേശീയപാതയിൽ കരുമ്പിലിനും കാച്ചടിക്കും ഇടയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.അപകടത്തില്‍ ഒരാള്‍ മരിച്ചിരിന്നു.ആശുപത്രിയിലെത്തിയാണ് അംഗങ്ങള്‍ തുക നല്‍കിയത്.ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസും,അരീക്കാടന്‍ റഹീമും ചേര്‍ന്ന് രവിയുടെ കുടുംബത്തിന് സഹായ ധനം കെെമാറി.കെ.എം ഫെെസല്‍,കമറു കക്കാട്,ഫെെസല്‍ താണിക്കല്‍,ഹംസ കൊട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.സൗഹൃദ കൂട്ടായ്മയുടെ അഭ്യർത്ഥന മാനിച്ച് സഹകരിച്ച എല്ലാവര്‍ക്കുംഅഡ്മിന്‍ പാനല്‍ നന്ദി രേഖപ്പെടുത്തി....
Accident, Breaking news

കക്കാട് സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന്റെ കൈ അറ്റു വീണു

തിരൂരങ്ങാടി: സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് പരിക്ക്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര പാക്കട പുറയ സ്വദേശി കളത്തിങ്ങൾ ഫിറോസ് ബാബുവിനാണ് പരിക്കേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EyghIKSwPKHGMwFNBjlbM2 ദേശീയപാതയിൽ കക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇടതു കൈ മുട്ടിന് മുകളിൽ നിന്ന് അറ്റു. പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Accident

വള്ളിക്കുന്നിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : അരിയല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മാങ്കാവ് പന്നിയങ്കര സ്വദേശി പാറക്കാട്ട് മാളിയേക്കൽ ചെമ്പങ്ങോട്ട് പറമ്പ് മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ന് പരപ്പനങ്ങാടി - കടലുണ്ടി റോഡിൽ അറിയല്ലൂർ ഉഷ നഴ്സ്റിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident

വള്ളിക്കുന്നിൽ ഒരാളെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : വള്ളിക്കുന്ന് രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7:30ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് . പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റഫി, നൗഫൽ, സ്റ്റാർ മുനീർ ഗഫൂർ, ബാബു എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി....
Accident

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കോഴിച്ചെനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വെന്നിയുർ ചുള്ളിപ്പാറ സ്വദേശിയായ തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റതി നെ തുടർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമായിരുന്നു. പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി യും ആയിരുന്നു. മാതാവ്: മറിയാമു. ഭാര്യ, കളം വളപ്പിൽ ഹസീന വെങ്ങാട്. മക്കൾ: ഹിബ, റുബ, ഫെല്ല മറിയം. സഹോദരങ്ങൾ : ഷംസുദ്ദീൻ, റഫീഖ്, സൈഫുന്നീസ, സുബൈദ, സുലൈഖ....
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു....
Accident

കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കൊടിഞ്ഞി : കോറ്റത്തങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ കുടുംബത്തി നാണ് പരിക്ക്. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. ഓട്ടോ ഡ്രൈവർ കണ്ണന്തളി സ്വദേശി എം കെ മുസ്തഫയുടെ മകൻ ആഷിഖ് (26), മാതാവ് സുലൈഖ 48, ഭാര്യ മിസ്റിയ 24, മകൾ റഷ 3 എന്നിവർക്കാണ് പരിക്ക്. തിരൂരങ്ങാടി യിലേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

പൊന്നാനി : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. കാർ യാത്രികൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. KL 58 Q 9700 ചരക്കു ലോറിയും, KL 69 C 1630 എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്

തിരൂരങ്ങാടി :തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ യാണ് സംഭവം. കോട്ടക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെയും ഇവിടെ അപകടം ഉണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കാരിരുന്ന്. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു....
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...
Accident

വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ദേശീയ പാതയിൽ കാർ കോൺക്രീറ്റ് ബ്ലോക്കിൽ ഇടിച്ചുമറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.45 ഓടെ വെളിമുക്ക് പള്ളിക്ക് സമീപം ആയിരുന്നു അപകടം. റോഡ് സൈഡിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരിക്കേഡിൽ വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാർ ഇടിച്ചു മറിയുകയായിരുന്നു. എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, 2 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
Accident

മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു

വയനാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്. എടവണ്ണപ്പാറ വാഴക്കാട് സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 11.30ന് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ വെച്ചാണ് അപകടം. ബൈക്കിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠി പി.പി.ഇല്യാസിന് ഗുരുതരമായി പരിക്കേറ്റു....
Accident

താഴെക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പെരിന്തൽമണ്ണ : താഴേക്കോട് വില്ലേജ് പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ. വറ്റല്ലൂർ കൂരി സുബൈദ ( 57) ആണ് മരിച്ചത് . ഭർത്താവ് മുഹമ്മദിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : എടപ്പാളിൽ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽ വാസി കാവുങ്ങൽ നാസറിന്റെ മകൻ അജ്നാസി (19) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. ആലുവയിൽ കല്യാണം കഴിഞ്ഞു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസിൽ തട്ടിയാണ് അപകടമെന്നാണ് അറിയുന്നത്. മരിച്ച ജോബിന്റെ മൃതദേഹം എടപ്പാൾ ആശുപത്രിയിൽ. പരിക്കേറ്റ അജ്നാ സിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

തിരൂരങ്ങാടിയിൽ വീട്ടുടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടി വെള്ളിനക്കാട് ഒറ്റക്ക് താമസിക്കുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാട്ടിൽ അബ്ദുൽ റഹ്മാൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയൽ വാസികൾ പോയി നോക്കിയപ്പോഴാണ് കണ്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Accident

പാലത്തിങ്ങലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : പാലത്തിങ്ങലിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥി കൊടിഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ ഹൈദരലിയുടെ മകൻ മുഹമ്മദ് സഫ്വാൻ (19) ആണ് മരിച്ചത്. കോളേജിലേക്ക് പോകുംവഴി വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിയോടെ പാലത്തിൽ വെച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ സഫ്‌വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ ഖബറടക്കി.പിതാവ് : ഹൈദരലിമാതാവ് : ഹാജറസഹോദരങ്ങൾ: റാഷിദ്‌, സഹീർ, ഫാത്തിമ സഹല...
Accident

നാട്ടിലേക്ക് വരുന്നതിനിടെ തെന്നല സ്വദേശി ട്രെയിനിൽ വെച്ച് മരിച്ചു

തിരൂരങ്ങാടി : ചെന്നൈ യിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ തെന്നല സ്വദേശി ട്രെയിനിൽ വെച്ച് മരിച്ചു. തെന്നല പരേതനായ കാളബ്ര അബ്ദുള്ളയുടെ മകൻ കാളബ്ര മൊയ്ദീൻ കുട്ടി (62) ആണ് മരിച്ചത്. തമിഴ്നാട് മായാപുരത്ത് നിന്ന് നാട്ടിലേക്ക് ട്രെയിനിൽ വരുമ്പോൾ പാലക്കാട് ഒലവക്കോട് വെച്ചാണ് മരിച്ചത്. മായപുരത്ത് കടയിൽ ക്യാഷർ ആയിരുന്നു. ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്നു. മയ്യിത്ത് കബറടക്കി. ഭാര്യ സൈനബ. മക്കൾ: ഹഫ്സത്ത്, സൗദത്ത്, നിസാമുദ്ധീൻ (കുവൈത്ത്).മരുമക്കൾ: ജൈസൽ തെന്നല, അബ്ദുൽ അസീസ്...
Accident

പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; സ്കൂട്ടറിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ ആന്തിയൂർ കുന്നിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പുളിക്കൽ പറവൂരിലെ നോവല്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂൾ ബസാണ് മറിഞ്ഞത്. ആന്തിയൂർകുന്നിലെ ഹയ ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ പുളിക്കൽ ബി.എം ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വിട്ട ശേഷം കുട്ടികളെയുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഹയ ഫാത്തിമയെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തിയ വല്യുപ്പ എം.കെ ബഷീർ മാസ്റ്റർക്കും പരിക്കേറ്റു. ബഷീർ മാസ്റ്റർ കോഴിക്കോട് മിംസിൽ ചികിത്സയിലാണ്. സ്‌കൂൾ ബസ് ഇവരുടെ സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു....
Accident

പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

കൊണ്ടോട്ടി : പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. എന്നാൽ ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ അടക്കം ഏഴ് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....
Accident

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

മലപ്പുറത്ത് വണ്ടിയിടിച്ചു പരിക്കേറ്റ അധ്യാപിക മരിച്ചു

മലപ്പുറം : കിഴക്കെതല യിൽ വണ്ടിയിടിച്ചു പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർ ആണ് മരിച്ചത്. കൊടിഞ്ഞി ഐ ഇ സി സ്കൂളിലെ ആദ്യപികയാണ്. വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജി എം യു പി, തിരുത്തി ജി എം എൽ പി, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപത്രിക്ക് മുമ്പിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. കബറടക്കം ഇന്ന്....
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

ചെട്ടിപ്പടിക്ക് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി - കൊടക്കാട് ആലിൻ ചുവടിൽ ഓട്ടോയും ബസും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ – 52) യാണ് മരിച്ചത്. ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ ഞായറാഴ്ച വൈകുന്നേരം 5:15ഓടെആയിരുന്നു അപകടം. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മരിച്ച കോയയുടെ മാതാവ് ബിക്കുട്ടി. ഭാര്യ നജ്മുന്നിസ. മക്കൾ: ശറഫുദ്ധീൻ, ഷംസുദ്ദ...
Accident

മിനി ഊട്ടിയിൽ പിതാവ് ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്....
Accident

മലപ്പുറത്ത് മിനി വാൻ ഇടിച്ച് കൊടിഞ്ഞി സ്വദേശിനിക്ക് പരിക്ക്

മലപ്പുറം : മിനി പിക്കപ്പ്‌ വാൻ ഇടിച്ചു കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ മറ്റത്ത് സൂഫിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപ ത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്....
Accident

കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു

കാസർകോട് : ഉദുമ മേൽപറമ്ബ് കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേക്കറി ലോറി ഡ്രൈവർ പെരുവള്ളൂർ കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്ബ് ...
Accident

കൊടിഞ്ഞി ഫാറൂഖ് നഗറിൽ 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗറിൽ അപകടം, 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പനക്കത്തായം സ്കൂളിന് സമീപമാണ് സംഭവം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇതിനിടയിൽ സംഭവ സ്ഥലത്ത് ഓട്ടോറിക്ഷയും മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനെ (55) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കൊടിഞ്ഞി കോറ്റത്ത് സ്വദേശിയായ വിദ്യാർഥി യെയും മറ്റൊരാളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കരിങ്കപ്പാറയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിച്ചെന : പെരുമണ്ണ കരിങ്കപ്പാറ നാൽകവലയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമണ്ണ സ്വദേശി ചെരിച്ചി കരീം ഹാജിയുടെ മകൻ സഹീർ (31) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 നാണ് അപകടം.
Accident, Breaking news

വീടിനടുത്തുള്ള കുളത്തിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി : വീടിനടുത്തുള്ള കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഉള്ളണം നോർത്ത് സ്വദേശി അമരമ്പത്ത് ചാലിൽ റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പിതാവ് രക്ഷപ്പെടുത്തി പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ....
error: Content is protected !!