പെരുവള്ളൂർ: പറമ്പിൽ പീടികയിൽ അപകട പരമ്പര. 5 വാഹനങ്ങൾ അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും 3 ബൈക്കുകളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം.
വയനാട്: മുട്ടിലിൽ കാർ മരത്തിലിടിച്ചു മൂന്നു പേർ മരിച്ചു. മുട്ടിൽ വാര്യാട് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം.
സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കാണ്. ഒറ്റപ്പാലം, വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽ വേ ഗേറ്റിന് സമീപം ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂർ തോട്ടത്തിലകത്ത് ഖാലിദ് (60), വള്ളിക്കുന്ന് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഖാലിദിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും രാജേഷിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേളാരി യിൽ നിന്ന് ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ആനപ്പടി ഭാഗത്തു നിന്ന് വന്ന ബൈക്ക് കോവിലകം റോഡിലേക്ക് കയറുമ്പോൾ ചേളാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു....
കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വൈകിയിട്ടും കുട്ടിയെ കാണാതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. തോടിന്റെ വക്കിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ നിന്ന് ഇന്നലെ രാത്രി 11.30 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു....
കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും.
സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി...
എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താനൂർ: ദേവദാർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്‍ലോക്ക് കട്ടയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് കരുതുന്നത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ജേക്കബിന് നിസാര പരിക്കേറ്റു. പോലീസ്, പോലീസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് , സന്നദ്ധ പ്രവർത്തകരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി....
കോട്ടക്കൽ: കാടാമ്പുഴ ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം.
ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
തൃശൂർ മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽപെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്.
ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു....
തിരൂരങ്ങാടി : പത്ര വിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്കൻ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ സമോറ ബാറിന് സമീപത്ത് വെച്ചാണ് അപകടം. വിതരണം ചെയ്യാനുള്ള പത്രവുമായി ടി വി എസ് സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ നിന്ന് വന്ന വണ്ടിയിടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അല്പം മുമ്പാണ് മരിച്ചത്. പത്രവിതരണം കഴിഞ്ഞ ശേഷം ചെമ്മാട് മാർക്കറ്റിൽ കപ്പ കച്ചവടവും നടത്തിയിരുന്നു.
കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി ചെമ്മാട് തൃക്കുളം പ്രദേശത്ത് പത്രവിതരണം നടത്തികൊണ്ടിരിക്കുകയായിരുന്ന ഇദ്ധേഹംചെമ്മാട് മൽസ്യ മാർക്കറ്റിലെ കപ്പ വിൽപ്പനക്കാരനുമായിരുന്നു.ഭാര്യ ഹലീമമക്കൾ, അബ്ദുൽ ഖാദർ, മ...
എആർ നഗർ: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.
തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു....
തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല.
കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറ...
മഞ്ചേരി: ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. ചീനിക്കൽ ഫാരിസ് (13) ആണ് മരിച്ചത്.
മഞ്ചേരി -നിലമ്പൂർ റൂട്ടിൽ കാരക്കുന്ന് ഇന്ന് വൈകുന്നേരം 3.10ന് ആണ് അപകടം. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിയെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ മറിഞ്ഞു വീണ വിദ്യാർത്ഥിയുടെ ദേഹത്തു കൂടെ ടിപ്പർ ലോറിയുടെ പിറകിലെ ചക്രം കയറി ഇറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും വിദ്യാർഥി മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
ചെറുമുക്ക്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs
റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു.
ട്രോമ കെയർ പ്രവർത്തകരായ ശാഫി MNR, നൗഫൽ ട്രോമാകെയർ , അലി KC,റഷാദ്., ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു...
വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ. ദീർഘകാലമായി വെന്നിയൂരിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി നടരാജൻ (60) ആണ് മരിച്ചത്. വാഹനമിടിച്ചാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിൽ ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എതിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്തും പരിസരത്തും വാഹനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഇൻക്വസ്റ്റ് നടത്തി. അതേ സമയം, ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപത്തെ സി സി ടി വി കളെല്ലാം പരിശോധിക്കുന്നുണ്ട്.
35 വർഷമായി വെന്നിയൂരിലെത്തിയ നടരാജൻ ആദ്യം ചുമട്ടു തൊഴിലാളിയും ഇപ്പോൾ തേങ്ങയിടുന്ന ജോലിക്കാരനുമാണ്. വാഴക്കാട് ചെറുവായൂർ സ്വദേശി സരോജിനി ആണ് ഭാര്യ. മക്കൾ: നിജില, നിഖിൽ. മരുമകൻ : സജീവ് (കൊണ്ടോട്ടി)...
ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ അങ്ങാടിക്ക് സമീപമാണ് കണ്ടത്. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിലാണ്. വണ്ടി ഇടിച്ചതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണോ എന്ന് വ്യക്തമല്ല. മുണ്ടും അടിവസ്ത്രവും മാത്രമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെന്നിയുർ പരിസരത്ത് കാണാറുള്ള ഉള്ള ആളാണെന്ന് സംശയിക്കുന്നു....
വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. വേങ്ങര സ്വദേശി സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ സ്വാലിഹിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ ബിജു എന്ന പോലീസുകാരനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദേശീയ പാത ചേളാരി പടിക്കലിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വേങ്ങര സ്വദേശി സിബിൽ രാജിനനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് വൈകീട്ട് 6.30 ഓടെ യാണ് അപകടം സംഭവിച്ചത്....
തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആറു പേർക്ക് പരിക്ക്. ഇന്ന് രാത്രി 7.45 ന് കോളേജ് വളവിൽ തൂക്കുമരം ഇറക്കത്തിലാണ് അപകടം. അൻവർ സാദത്ത് 30, ഉഷ 50, സവാബ് 20, റൈഹാനത്ത് 35, റംല 42, യദുകൃഷ്ണ (7) എന്നിവർക്ക് പരിക്കേറ്റു. വേങ്ങര യിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്....
പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം, ഒഴിവായത് വൻ ദുരന്തം. ഇന്ന് രാത്രി 10.30 നാണ് അപകടം. നിയന്ത്രണം വിട്ട കാർ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു....
എആർ നഗർ: ബൈക്കിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (72) ആണ് മരിച്ചത്. തലപ്പാറക്കും കൊളപ്പുറത്തിനും ഇടയിൽ അരീത്തോട് വെച്ചായിരുന്നു അപകടം.
മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് ശേഷം 3:00 നു വി കെ. പടി ജുമാഅത്ത് പള്ളിയിൽ
പാലാന്തറ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടിവ് മെമ്പറായിരുന്നു....
പൊന്നാനി : കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊന്നാനി കർമ്മ റോഡിന് സമീപം ചമ്രവട്ടം കടവിലാണ് അപകടം. കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു....
മങ്കട. തിരൂർക്കാട് ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട് അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21) മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്.
പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ. ...
ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു
കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത്
മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ
സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്....
അബൂദബി: നഗരത്തിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു.
സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരുവി...