Tuesday, January 27

Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു
Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂർ: ആലത്തിയൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈനിക്കര സ്വദേശി ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്ത പടിക്കൽ വെച്ചാണ് അപകടം.
Accident

കാണാതായ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

എ ആർ നഗർ : കാണാതായ റിട്ട: അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്‍.നഗറില്‍ താമസിക്കുന്ന എറണാകുളം പുത്തന്‍കുരിശ് എ.പി. മത്തായി (65) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ 10 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയതായിരുന്നു. പിന്നീട് കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്‌ച സി സി ടി വി പരിശോധിച്ചതിൽ ഇദ്ദേഹം നടന്നു പോകുന്നത് കണ്ടതിനാൽ കുട്ടിശ്ശേരി ചിന ഭാഗത്ത് വയലിൽ പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി പോലീസും തേഞ്ഞിപലം പോലീസും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്നും പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം എറണാകുളം പുത്തന...
Accident

കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അമിത വേഗതയിൽ എത്തിയ മിനിലോറി ഓട്ടോയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുട മകൻ നൗഷാദ് (39) പരിക്കേറ്റു. ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്...
Accident

കാൽ തെറ്റി ക്വാറിയിൽ വീണ യുവാവ് മരിച്ചു

കോട്ടക്കൽ: ക്വാറിയിൽ വീണ് യുവാവ് മരിച്ചു.കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മൈലാടിക്കുന്നിൽ നിർമ്മാണ പ്രവൃത്തികൾക്കിടെ കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു....
Accident, Breaking news

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ് മരിച്ചത്.പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ് അപകടം നടന്നത്.
Accident

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി വെന്നിയൂർ കാച്ചടി ക്ഷേത്രം റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കും. കാച്ചടി സ്വദേശികളായ സ മുക്കൻ കൂഞ്ഞാലൻ (55), ഭാര്യ ഫാത്തിമ (53),ജെസ ഫാത്തിമ(8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8:45 ആയിരുന്നു അപകടം....
Accident

10 മാസം പ്രായമുള്ള കുഞ്ഞിന് കിണറ്റിൽ വീണ് പരിക്ക്

തിരൂരങ്ങാടി: അബദ്ധത്തിൽ കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. തിരൂരങ്ങാടി താഴെച്ചിന കെ സി റോഡിൽ പാമ്പങ്ങാടൻ നാസറിന്റെ മകൾ 10 മാസം പ്രായമുള്ള നെയ്‌റ മറിയം ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി കോഴിക്കോട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി....
Accident

മൂന്നിയൂരും പന്താരങ്ങാടിയിലും ബൈക്ക് അപകടം, 5 പേർക്ക് പരിക്ക്

തിരൂരങ്ങാടി : പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടി യിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് കച്ചവടക്കാരനും ആയ റഷീദ് (55), പന്താരങ്ങാടി സ്വദേശി ലിബിൻ ദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. റഷീദ് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നിയൂർ ആലിൻ ചുവട് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന മാതാവിനേയും കുട്ടിയെയും ഇടിച്ചു ബൈക്ക് യാത്രക്കാരന് ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു....
Accident

കാത്തിരിപ്പിനൊടുവിൽ പിറന്ന കണ്മണിയെ കാണാൻ കഴിഞ്ഞില്ല, പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയ സുഹൃത്തിനെ സഹായിക്കാനുള്ള യാത്ര അന്ത്യയാത്രയായി

പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. പുലര്‍ച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന...
Accident

കാറും ബൈക്കും. കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിന് സമീപം തൂക്കുമരം ഇറക്കത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂന്നിയൂർ ആലിൻ ചുവട് നരിക്കോട്ട് മേച്ചേരി സൈതലവിയുടെ മകൻ മുഹമ്മദ് ഫാരിസി (21) ന് ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കക്കാട് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഫാരിസിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പിഞ്ചു കുഞ്ഞുങ്ങൾ കുളത്തിൽ വീണു, ഒരാൾ മരിച്ചു

കോട്ടയ്ക്കൽ. വീട്ടുവളപ്പിലെ കുളത്തിൽ വീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹമീം (4) ആണ് മരിച്ചത്. സഹോദരി ഫാത്തിമ മെഹറ (ഒന്നര)യാണ് ചികിത്സയിലുള്ളത്....
Accident

വണ്ടിയുടെ ഡോർ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നന്നമ്പ്ര: നിർത്തിയ വണ്ടിയുടെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് സ്കൂട്ടറിൽ തട്ടി വീണ് മധ്യവയസ്‌കൻ മരിച്ചു. വെള്ളിയാമ്പുറം അടിയാട്ടു പറമ്പിൽ മുഹമ്മദ് കുട്ടി (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പാണ്ടിമുറ്റം സി കെ പടിയിൽ വെച്ചാണ് അപകടം. മുമ്പിലുണ്ടായിരുന്ന മിനി ലോറി നിർത്തിയ ശേഷം ഡോർ തുറന്നപ്പോൾ മുഹമ്മദ് കുട്ടിയുടെ സ്കൂട്ടറിൽ തട്ടി ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മുഹമ്മദ് കുട്ടി തെയ്യാല കല്ലത്താണിയിൽ പാചകക്കാരനാണ്. ഇവിടെ നിന്ന് വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു. വെള്ളിയാംപുറത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പരേതനായ അടിയാട്ടുപ്പറമ്പില്‍ രായീന്‍ കുട്ടിയുടെ മൂത്തമകനാണ് മരിച്ച മുഹമ്മദ് ...
Accident

പുഴയിൽ ഒഴുക്കിൽ പെട്ടയാളെ കിട്ടിയില്ല, ഇന്ന് തിരച്ചിൽ തുടരും

തിരൂരങ്ങാടി: കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ ഇതു വരെ കണ്ടെത്താനായില്ല.പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വെന്നിയൂർ പെരുമ്പുഴയിൽ ആണ് സംഭവം. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഓപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും ഫയർ ഫോഴ്സും ട്രോമ കെയർ പ്രവർത്തകരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഒഴുക്കും മഴയും ഇരുട്ടും തിരച്ചിലിന് പ്രയാസം ഉണ്ടാക്കിയിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിക്കും....
Accident

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

താനൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) ആണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ് കുമാർ റോപ്പിലൂടെ കിണറിൽ ഇറങ്ങി സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്‌, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി.ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയ ശീലൻ, സജീഷ് കുമാർ, വിമൽ ,ഡ്രൈവർ ഷജീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി....
Accident

ചെറുമുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്

തിരുരങ്ങാടി : ചെറുമുക്ക് പള്ളിക്കത്തായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് വെച്ചാണ് അപകടം. കുണ്ടുർ പി എം എസ് ടി കോളേജിലേക്ക് അവസാന വർഷ ബി എ സോസോളജി പരീക്ഷ എഴുതാൻ പോവുകയായിരുന്ന വിദ്യാർഥികളുടെ സ്കൂട്ടറും, കരിങ്കപ്പാറയിൽ നിന്ന് കെട്ടിടത്തിൽ നിന്ന് വീണ് പരിക്ക് പറ്റി തിരുരങ്ങാടി സ്വകാര്യ ആശുപത്രിലേക്ക് കൊണ്ട് വരികയായിരുന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ, സ്കൂട്ടർ യാത്രക്കാരായ മൂന്നിയൂർ ചെനക്കൽ സ്വദേശി മേച്ചേരി റഷാദ് [20 ] ചെമ്മാട് ഹിദായ നഗർ സ്വാദേശി കുണ്ടൻ കടവൻ ഇർഷാദ് [20], കാറിൽ ഉണ്ടായിരുന്ന രോഗി അസൈനാർ [39 ] ഇവരുടെ സഹോദരൻ മുഹമ്മദ് ഷഫീഖ്‌ [31 ] എന്നിവർക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലും കോളേജ് വിദ്യാർത്ഥികളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിലും...
Accident

എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം.
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനാണ് മരിച്ച സുനിൽ....
Accident

കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങിമരിച്ചു

കോഴിച്ചെന: കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങി മരിച്ചു. പൂവൻചിന പുതുശ്ശേരി പറമ്പിൽ അബ്ദുൽ ഷരീഫിന്റെ ഭാര്യ സാബിറ (34) ആണു മരിച്ചത്. കോഴിച്ചെന മഞ്ഞിലാസ് പടിയിലെ സാബിറയുടെ വീടിന് സമീപത്തെ കുളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അപകടം. കുട്ടികളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു സാബിറ. ഇതിനിടെ മകൾ ഫാത്തിമ നജ (15) മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കുന്നതിനിടെ സാബിറ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി 2 മണിയോടെ മരിച്ചു....
Accident

കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി, ആക്രമണത്തിൽ പോലുസുകാരന് പരിക്ക്

എടക്കര: പോത്ത്കല്ലിൽ പട്ടാപകൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി അക്രമണം. പോത്ത്കല്ല് കോടാലി പൊയിലിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സംഗീത് (30) നാണ് പരിക്കേറ്റത്. നെഞ്ചിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയിൽ മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിലാണ്. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാ...
Accident

കക്കാടംപുറത്ത് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ആറു പേർക്ക് പരിക്ക്

എ ആർ നഗർ : കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരുമ്പിൽ സ്വദേശി സുലൈഖ (34), മകൻ മുഹമ്മദ് മിഷാൽ (5), കുന്നുംപുറം സ്വദേശികളായ ഉമ്മുസൽമ (30), സജ്‌ന ലുലു (19), മുഹമ്മദ് ഷാഹിൽ (10), എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരുരങ്ങാടി എം കെ എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഷാലിനെ കോട്ടക്കൽ ആശുപത്രിയിൽ ലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 4.15 നാണ് അപകടം. ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു....
Accident

മഞ്ചേരി മാലാംകുളത്ത് ലോറി 3 വാഹനങ്ങളിൽ ഇടിച്ചു 2 പേർ മരിച്ചു

മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷ കളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35), നെല്ലിക്കുത്ത് സ്വദേശിയായ പടാല ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു....
Accident

പറമ്പിൽ പീടികയിൽ അപകട പരമ്പര

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ അപകട പരമ്പര. 5 വാഹനങ്ങൾ അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും 3 ബൈക്കുകളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം.
Accident

വയനാട് കാർ മരത്തിലിടിച്ചു 3 പേർ മരിച്ചു

വയനാട്: മുട്ടിലിൽ കാർ മരത്തിലിടിച്ചു മൂന്നു പേർ മരിച്ചു. മുട്ടിൽ വാര്യാട് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കാണ്. ഒറ്റപ്പാലം, വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

ചെട്ടിപ്പടിയിൽ ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്ക്

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽ വേ ഗേറ്റിന് സമീപം ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂർ തോട്ടത്തിലകത്ത് ഖാലിദ് (60), വള്ളിക്കുന്ന് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഖാലിദിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും രാജേഷിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചേളാരി യിൽ നിന്ന് ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ആനപ്പടി ഭാഗത്തു നിന്ന് വന്ന ബൈക്ക് കോവിലകം റോഡിലേക്ക് കയറുമ്പോൾ ചേളാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു....
Accident

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
Accident

തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വൈകിയിട്ടും കുട്ടിയെ കാണാതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. തോടിന്റെ വക്കിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ നിന്ന് ഇന്നലെ രാത്രി 11.30 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു....
Accident

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും. സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി...
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
error: Content is protected !!