Saturday, December 6

Accident

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു
Accident

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു

പെരിന്തൽമണ്ണ: 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ബുദ്ധി വളർച്ചയില്ലാത്ത അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നു.
Accident

മലപ്പുറത്ത് നിന്ന് വിദ്യാർഥികളുമായി ടൂർ പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം

തൃശൂര്‍: വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി തിരുവനന്തപുരം പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല....
Accident

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു. മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ...
Accident

കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

വള്ളിക്കുന്ന്: കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ഫറോക്ക് നല്ലൂർ അങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് വള്ളിക്കുന്ന് എൻ സി ഗാർഡന് സമീപത്ത് വെച്ചാണ് അപകടം. ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വന്നതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എസ് ബി ഐ യുടെ എ ടി എം കൗണ്ടറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ....
Accident

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം, ഒരാൾ മരിച്ചു

​തിരുവനന്തപുരം: മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേറ്റു. ക​ഠി​നം​കു​ളം സ്വ​ദേ​ശി സ​ജാ​ദാ​ണ് മ​രി​ച്ച​ത്. സ​ജാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ​ൽ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും 11 പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ സ‍​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ജാ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സ​ജാ​ദ് മ​രി​ച്ച​ത്. മം​ഗ​ല​പു​ര​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് തെ​രി​യു​ന്ന​യാ​ളാ​ണ് പരിക്കേറ്റ അ​മ​ൽ. അ​മ​ലി​ന് വേ​ണ്ടി...
Accident

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന്...
Accident

കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്നാണ് അറിയുന്നത്. കാറിൽ മരിച്ച നിലയിൽ കണ്ട ഇവരെ 108 ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്കുവെട്ടി പുതുപ്പറമ്പ് റോഡിലെ അരീക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവർക്ക് കോഴിക്കോട് വീട് നിർമിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

പ്രവൃത്തിക്കിടെ ഷോക്കേറ്റു, ലൈൻമാൻ വൈദ്യുതി ലൈനിന് മുകളിൽ കുടുങ്ങി

വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റ പണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കൂരിയാട് പോസ്റ്റിന് മുകളിൽ ആണ് സംഭവം. വീഡിയോ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ്റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽനിന്നാണ് അപകടം.ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന്ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന്ദൃക്സാക്ഷികൾ പറയുന്നു....
Accident

വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്

വെന്നിയുർ: ദേശീയപാതയിൽ മിനി ലോറിയിടിച്ചു 2 സ്ത്രീകൾ ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടവരെന്ന് അറിയുന്നു. വെന്നിയുർ പെട്രോൾ പമ്പിൽ ശുചി മുറിയിൽ പോയി മടങ്ങുമ്പോൾ പാലുമായി പോകുന്ന ലോറി ഇടിക്കുക ആയിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭർത്താവ് കിണറ്റിൽ ചാടിയും മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. മാമ്പുഴ പലകക്കോടൻ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മറ്റൊരു മകൾ ഷിഫാന പൊള്ളലേറ്റ് ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ...
Accident

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന്​ മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ....
Accident

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ. മകൾ: നിയമോൾ.
Accident

വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പൊന്മള സ്വദേശി മരിച്ചു

മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു മധ്യവയസ്‌കൻ മരിച്ചു. പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം. മറ്റൊരാളുടെ ബൈക്കിന് പിറകിൽ കയറി നാട്ടിലേക്ക് പോകുകയായിരുന്നു. വടക്കേമണ്ണയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പിറകിൽ ഇരുന്ന സൈതലവി ക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീഴടങ്ങി. പ്രവാസം നിർത്തിയ ഇദ്ദേഹം പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു....
Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

കുന്നുംപുറത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,

വേങ്ങരകുന്നുംപുറത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുള്ളിപ്പാറ സ്വദേശി പനക്കൽ കാരിക്കുട്ടിയുടെ മകൻ മാനുകുട്ടൻ (48) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി 8.30ന് കുന്നുംപുറം തൊട്ടശ്ശേരിയറ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.
Accident

ചാവക്കാട് ഒരുമനയൂരിൽ 5 കുട്ടികൾ കായലിൽ ഒഴുക്കിൽ പെട്ടു, 3 കുട്ടികൾ മരിച്ചു

ചാവക്കാട്: ഒരുമനയൂർ കഴുത്താക്കലിൽ അഞ്ചു കുട്ടികൾ കായലിൽ മുങ്ങി. മൂന്നുപേർ മരിച്ചു. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Accident

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ജെ സി ബി റയിൽവെ ഗേറ്റിൽ കുടുങ്ങി, ഒഴിവായത് വൻ ദുരന്തം

പരപ്പനങ്ങാടി: ചിറമംഗലം റെയിൽവേ ഗേറ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിൽ അധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജന ശതാബ്ദി എക്സ് പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗേറ്റ് അടക്കാനിരി ക്കുമ്പോഴാണ് ജെ സി ബി കുടുങ്ങിയത്. ഇതേ തുടർന്ന് ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ട്രെയിൻ റെയിൽവേ സിഗ്നലിൽ നിർത്തി. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടലിനെ തുടർന്ന് വളരെ വേഗത്തിൽ തടസ്സം നീക്കി....
Accident

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിച്ചാണ് പരിക്കുപറ്റിയത്. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.ഖബറടക്കം ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  നേരത്തെ പ്രവാസിയായിരുന്ന സുബൈർ ഒരു വർഷത്തോളമായി നാട്ടിലായിരുന്നു. മക്ക കെ എം സി സി സുഖൂൽ ഹിജാസ് ഏരിയ സെക്രട്ടറി യും ഹജ്ജ് വളണ്ടിയറും ആയിരുന്നു. മാതാവ്: പരേതയായ ഖദിയാ...
Accident

പരപ്പനങ്ങാടി ചിറമംഗലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ്‌ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിൽപെട്ട ആളുടേതെന്ന് കരുതുന്ന ഐ ഡി കാർഡ്...
Accident

പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ചെമ്മാട് എലുമ്പാട്ടിൽ റോഡിൽ സി.എം.മുസമ്മിൽ , അജ്നാസ് കുണ്ടൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.20 നാണ് സംഭവം. കോഴിക്കോട് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ
Accident

കുളിമുറിയിൽ വഴുതി വീണു വിദ്യാർത്ഥിനി മരിച്ചു

തേഞ്ഞിപ്പലം: അരീപാറ അമ്പലക്കണ്ടിയിൽ താമസിക്കുന്ന സേതുവിന്റെ മകൾ ശ്രയമോൾ (15) ആണ് കുളിക്കുന്നതിനിടെ ബാത് റൂമിൽ വഴുതി വീണു മരണപ്പെട്ടത്.
Accident

എടരിക്കോട് ബൈക്കപകടം, ഓമച്ചപ്പുഴ സ്വദേശി മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ അൽമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Accident

തിരൂർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: ആലത്തിയുർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് അപകടം.
Accident

തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അർമേനിയയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂർ : ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കെ ടി ജലീല്‍ എംഎല്‍എ ഇടപെട്ട് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍....
Accident

കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

കുന്നംകുളം: കെ സ്വിഫ്റ്റ് ബസ്സിന്റെ ശനിദശ മറഞ്ഞില്ല. ഓട്ടം തുടങ്ങിയ ദിവസം തന്നെ 2 ബസ്സുകൾ 3 അപകടത്തിൽ പെട്ടതിന്ന്നംപിഉറമേ ഇന്ന് ബസിടിച്ചു ഒരാളുടെ ജീവനും നഷ്ടമായി. കുന്നംകുളത്ത് വെച്ചാണ് കാൽ നടയാത്രക്കാരനായ തമിഴ്നാട് സ്വദേശി ബസിടിച്ച് മരിച്ചത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരമസ്വാമി (55)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു. അപകടം. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ - സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. നിർത്താതെ പോയ ബസ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ...
Accident

സോപ്പ് പൊടി മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരൻ മരിച്ചു

പാണ്ടിക്കാട് : സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, പൊലീസ് വളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ...
Accident

ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
Accident

ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെന്നിയൂർ മഹല്ല് പള്ളിയിൽ മുക്രി യായി സേവനം ചെയ്യുന്ന വാളക്കുളം സ്വദേശി നരി മടക്കൽ സൈദലവി മുസ്‌ലിയാർ ആണ് മരിച്ചത്. വെന്നിയുർ മില്ലും പടിയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി മുആദിനും , സൈതലവി മുസ്ലിയാരെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനും പരുക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സൈതലവി മുസ്ലിയാരും മുആദും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സൈതലവി മുസ്‌ലിയാർ ഇന്ന് രാവിലെ മരിച്ചു....
Accident

വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റസൈതലവി മുസ്ലിയാരെപെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
Accident

ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വച്ചാണ് അപകടം ഉണ്ടായത്, അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
error: Content is protected !!