മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം, ഒരാൾ മരിച്ചു
തിരുവനന്തപുരം: മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേറ്റു. കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. സജാദിനൊപ്പമുണ്ടായിരുന്ന അമൽ എന്നയാൾക്ക് ഗുരുതര പരിക്കേറ്റു.
മാർത്താണ്ഡത്ത് നിന്നും 11 പവൻ സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. നരുവാമൂടിലേക്ക് വന്ന ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.
സജാദാണ് ബൈക്ക് ഓടിച്ചിരുന്നത്. തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് സജാദ് മരിച്ചത്. മംഗലപുരത്ത് പെട്രോള്‍ പമ്പിൽ കയറി ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പോലീസ് തെരിയുന്നയാളാണ് പരിക്കേറ്റ അമൽ.
അമലിന് വേണ്ടി...

