പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ
താനൂര്‍: വട്ടത്താണി വലിയപാടത്ത് പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ. തലക്കടത്തൂര്‍ സ്വദേശി കണ്ടംപുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM
സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോയതായിരുന്നു അസീസ്. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ട് പോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും...

