Monday, January 26

Accident

മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു
Accident

മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു

മാനന്തവാടി: ബൈക്ക് അപകടത്തിൽ തിരൂരങ്ങാടി കുണ്ടൂർ സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വളളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകൻ അജ്സൽ (20) ആണ് മരിച്ചത്. കുണ്ടൂർ അത്താണിക്കൽ ടർഫിന് സമീപം പുളിക്കപ്പറമ്പിൽ സലീമിന്റെ മകൻ ഇസ്മായിൽ(20) നാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം എന്നാണ് അറിയുന്നത്....
Accident

തെങ്ങ് വീണ് വീട് തകർന്നു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് !

എ ആർ നഗർ : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറത്ത് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുന്നുംപുറം അങ്ങാടിയിൽ ചേളാരി ട്രേഡേർസ് പ്രവർത്തിക്കുന്ന കണ്ടൻചിറ ടവറിന് പിറക് വശത്ത് കെ.സി. അബ്ദുറഹ്മാൻ്റെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സച്ചിൻ, ഭാര്യ പ്രീതി, മക്കളായ കൃഷ്, സൗമ്യ എന്നിവരാണ് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ വീടിനും വീട്ടിനുള്ളിലെ വിലപിടിപ്പുള്ള സാധനസാമഗ്രികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭയാനകമായ ശബ്ദത്തോടെയുള്ള വീഴ്ചയുടെ ആഘാതത്തിൽ മേൽക്കൂരയിൽ നിന്നും ഓടും പട്ടികയും കഴുക്കോലും ഒന്നൊന്നായി താഴേക്ക് പതിച്ചപ്പോഴാണ് സച്ചിനും കുടുംബവും ഉറക്കിൽ നിന്നുണർന്നത്. അവരുടെ ഉറക്കം വീടിൻ്റെ വടക്കെ അറ്റത്തെ ചെറിയൊരു മുറിയിലായിര...
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Accident

ചെമ്മാട് സ്വദേശികൾ സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം

അരീക്കോട് : ചെമ്മാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവ് സ്വദേശികൾ സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. സൈനുദ്ധീനും കുടുംബവും സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. അരിക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ ആണ് അപകടം. ബ്രെക്ക് നഷ്ടപ്പെട്ട വണ്ടി ചെരിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ അരീക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു

കുറ്റിപ്പുറം ∙ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ (ബാപ്പു–45) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കബറടക്കം ഇന്നു രാവിലെ പകരനെല്ലൂർ ജുമാ മസ്ജിദിൽ. കെഎംസിടി കോളജിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണി ഉപയോഗിച്ച് വീടിനു സമീപത്തെ പ്ലാവിൽ കയറുന്നതിനിടെയാണു സമീപത്തെ കിണറ്റിലേക്കു വീണത്. നാട്ടുകാർ രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ ഹസീന. മക്കൾ: അഫ്‌ലഹ്, അസ്‌ല, റാഫിക്ക്....
Accident

ബൈക്കിൽ വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചു

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ കബറടക്കും. സഹോദരങ്ങൾ: ഷാലിമ, ഷാലിഖ്....
Accident

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം : കോഡൂർ ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ വണ്ടാനം കരയിൽ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി അസ്മ (34) യാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകാതെ അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. പ്രസവ വേദന വന്നിട്ടും സിറാജുദ്ധീൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ശനിയാഴ്ച വൈകീട്ട്6 മണിയോടെ പ്രസവിച്ചു. രാത്രി 9 മണിയോടെയാണ് യുവതി മരിച്ചതായി സിറാജുദ്ധീൻ അറിയുന്നത്. യുവതി മരിച്ച വിവരം വീട്ടുകരെ അറിയിച്ചിരുന്നു. ഭാര്യക്ക് ശ്വാസം മുട്ടൽ എന്നു പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്...
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Accident

കൊടിഞ്ഞിയിൽ തീപിടുത്തം, രക്ഷാപ്രവർത്തനത്തിനിടെ 2 പേർക്ക് ഷോക്കേറ്റു

കൊടിഞ്ഞി : ചെറുപ്പാറയിൽ ചകിരിമില്ലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 2 പേർക്ക് ഷോക്കേറ്റു. ഫയർ ഫോഴ്സിനും മറ്റും രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ വലിയ ലൈറ്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദൈഫ്, കടുവള്ളൂർ സ്വദേശി പൂവാട്ട് പള്ളിക്കൽ റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ യാണ് സംഭവം. ചകിരി മില്ലിലെ തീ അണച്ചു. രാത്രി 8 നാണ് തീപിടുത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയിരുന്നു....
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല....
Accident

വിറകെടുക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ ആശ പ്രവർത്തകക്ക് മൂർഖന്റെ കടിയേറ്റു

കടിച്ച മൂർഖനെ ട്രോമപ്രവർത്തകർ പിടികൂടിപരപ്പനങ്ങാടി : ഉള്ളണം മുണ്ടിയൻ കാവിൽ ആശ പ്രവർത്തകക്ക് പാമ്പ് കടിയേറ്റു. മുണ്ടിയൻ കാവ് സ്വദേശി ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വിറക്പുരയിൽ വിറകെടുക്കാൻ പോയപ്പോഴാണ് കടിയേറ്റത്. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഉടൻ വനം വകുപ്പിൻ്റ സ്നേക് റസ്ക്യൂവർമാരായ ട്രോമാകെയർ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കൽ, മുനീർ സ്റ്റാർ, ജലീൽ സി വി എന്നിവർ സ്ഥലത്തെത്തി കരിങ്കൽ മതിൽ കെട്ടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു....
Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാത 66ലെ സർവ്വീസ് റോഡിലെ മീഡിയനിൽ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു....
Accident

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

കണ്ണൂർ: ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരണപ്പെട്ടു. ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Accident

ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പുതുപ്പാടി ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി (38) , സുനിൽ (27), ഉത്തം (26), ശിർജതർ (25), പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്....
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
Accident

പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

മലപ്പുറം : പാണക്കാട് ചാമക്കയത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയും കോട്ടപ്പടി സിക്സ്റ്റാർ കൂൾബാറിലെ ജീവനക്കാരനായ മൊയ്തീൻ ആണ് മരിച്ചത്. പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.....
Accident

കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ ദേശീയപാത ആറുവരി പാതയിൽ റോങ് സൈഡിലൂടെ വന്ന സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂർ ചാലാട് സ്വദേശി നെല്ലൂർ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ കക്കാട് പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡിൽ കയറിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സാഹിദുല്ല മരണപ്പെട്ടു....
Accident

ഉത്സവം കഴിഞ്ഞു വരുന്നതിനിടെ ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന സഹോദരന്മാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
Accident

വീടിൻ്റെ നിർമാണത്തിനിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു.

താനൂർ : വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.കെ പുരം കുണ്ടുങ്ങൽ സ്വദേശി കുന്നത്ത്പറമ്പിൽ വിനു (38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിൻ്റെ സഹോദരന് നിർമിക്കുന്ന വീടിൻ്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിൻ്റെ മുകൾ ഭാഗത്തെ ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും വിനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദർ, സൽമത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. താനൂർ സി ഐ ട...
Accident

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഫറോക്ക് : രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന മൻസൂർ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ.
Accident

കാണാതായ യുവാവിനെ പള്ളിപ്പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

എടരിക്കോട് : കാണാതായ യൂവാവിനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. എടരിക്കോട് പാലച്ചിറമാട് സ്വദേശി പെരിങ്ങോടൻ ഹസ്സന്റെ മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം മുതൽ കാണാതായ ഇദ്ദേഹത്തെ വീടിനു സമീപത്തെ പള്ളി പറമ്പിലെ കിണറ്റിൽ വൈകുന്നേരത്തോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർ ഫോയ്സ് എത്തി മൃതദേഹം പുറത്തെടുത്തു.. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Accident

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പട്ടാമ്പി : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് നിന്ന് വീണ് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു. കൂറ്റനാട് തണ്ണീർക്കോട് റോഡിൽ വെച്ചായിരുന്നു സംഭവം. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയര്‍ഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല. ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി....
Accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : ഊരകം കല്ലെങ്ങൽ പടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം പാണക്കാടിനടുത്ത് പട്ടർക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

മകനോടൊപ്പം ബൈക്ക് യാത്രക്കിടെ സാരി കുടുങ്ങി റോഡിൽ വീണു സ്ത്രീക്ക് പരിക്ക്

കോട്ടക്കൽ : മകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ടയറിനുള്ളിൽ കുടുങ്ങി സ്ത്രീ റോഡിൽ തലയിടിച്ചു വീണു പരിക്കേറ്റു. കോട്ടക്കൽ തോക്കാം പാറ സ്വദേശി ദേവി (63) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ചാണ് അപകടം. പരിക്ക് പറ്റിയ ദേവിയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://chat.whatsapp.com/CZ2w4cEccofKfFc6L9N008...
Accident

കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നില്‍ ആദ്യം കെഎസ് ആര്‍ടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ ശ്രീധരന്‍, മാലോര്‍ സ്വദേശി ആയിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു....
error: Content is protected !!