Thursday, June 18

Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Accident

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പട്ടാമ്പി : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് നിന്ന് വീണ് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു. കൂറ്റനാട് തണ്ണീർക്കോട് റോഡിൽ വെച്ചായിരുന്നു സംഭവം. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയര്‍ഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല. ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി....
Accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : ഊരകം കല്ലെങ്ങൽ പടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം പാണക്കാടിനടുത്ത് പട്ടർക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

മകനോടൊപ്പം ബൈക്ക് യാത്രക്കിടെ സാരി കുടുങ്ങി റോഡിൽ വീണു സ്ത്രീക്ക് പരിക്ക്

കോട്ടക്കൽ : മകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ടയറിനുള്ളിൽ കുടുങ്ങി സ്ത്രീ റോഡിൽ തലയിടിച്ചു വീണു പരിക്കേറ്റു. കോട്ടക്കൽ തോക്കാം പാറ സ്വദേശി ദേവി (63) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ചാണ് അപകടം. പരിക്ക് പറ്റിയ ദേവിയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://chat.whatsapp.com/CZ2w4cEccofKfFc6L9N008...
Accident

കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നില്‍ ആദ്യം കെഎസ് ആര്‍ടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ ശ്രീധരന്‍, മാലോര്‍ സ്വദേശി ആയിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു....
Accident

കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു

കോട്ടക്കൽ പുത്തൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി കോട്ടക്കൽ : പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കാവതികളം സ്വദേശി കരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാദ് (17) ആണ് മരിച്ചത്. കോട്ടക്കൽ ഗവ.രാജാസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. ബൈക്കുകൾ ഓടിച്ചിരുന്ന മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T, കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടിരുന്നത്....
Accident

കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ വിമാന ജീവനക്കാരി മരിച്ചു

കൊണ്ടോട്ടി : സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരി മരിച്ചുകരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. www.tirurangaditoday.in കൊണ്ടോട്ടി പോലിസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഷനിലാണ് തമിഴ്നാട് ഒട്ടംചത്രത്ത് നിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ പ്രതീക്ഷ രാജേഷ് മരിച്ചത്...
Accident

വള്ളിക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു.

പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി പാറമ്മൽ കടുക്കേങ്ങൽ മുസ്തഫയുടെ മകൻ മുഹമ്മദ് മുശ്ഫിഖ് (18) ആണ് മരിച്ചത്. ഇന്ന് രാത്രി അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം. www.tirurangaditoday.in അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ നഹാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുശ്ഫിഖ് കുറ്റിപ്പുറം കെ എം സി ടി എൻജിനിയറിങ് കോളേജിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. മാതാവ്, ശരീഫാ. സഹോദരൻ: മുഷറഫ്. കബറടക്കം നാളെ പനയത്തിൽ പള്ളിയിൽ....
Accident

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്ബ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി യാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശ...
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Accident

ബസിൽ നിന്നും തല പോസ്റ്റിലിടിച്ച് മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ പെൺകുട്ടി മരിച്ചു

വെളിയംകോട് : മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ വിദ്യാർത്ഥിനി തല സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു മരിച്ചു, ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ടൂർ പോയ വിദ്യാർത്ഥി സംഘത്തിൻ്റെ ബസ് ആണ് അപകടത്തിൽ പെട്ടത്. വെളിയംങ്കോട് അങ്ങാടി സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ സൈഡ് വാളിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ബസ് ഉരസിയാണ് അപകടം എന്നാണ് അറിയുന്നത്. കുട്ടിയുടെ തല പോസ്റ്റിൽ തട്ടുകയായിരുന്നു. മൊറയൂർ അറഫ നഗർ സ്വദേശി മുജീബ് റഹ്മാൻ ബഖാവിയുടെ മകൾ ഫാത്തിമ ഹിബ (17) എന്ന കുട്ടിയാണ് മരിച്ചത്. പരിക്ക് പറ്റിയ പുത്തൂർ പാല ഹിതൽ ഹന്ന (12) എന്ന കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.45 മണിയോടെയാണ് സംഭവം. മൃതദേഹം കുറ്റി...
Accident

കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് - ചെറുമുക്ക് റോഡിൽ കുന്നുമ്മൽ പാടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. ചെറുമുക്ക് എടക്കണ്ടതിൽ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകൻ കാസിം (43), പുത്തൂർ മണിപറമ്പൻ ബീരാൻ കുട്ടി (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ദേശീയപാത നീറ്റാണിമ്മലിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ട ഒരാൾ മരിച്ചു. നീറ്റാണി സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി (55) ആണ് മരിച്ചത്. പ്രഭാത നിസ്കാരം കഴിഞ്ഞു മടങ്ങി പോകുമ്പോഴാണ് അപകടം. കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന് രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു....
Accident

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്. മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു....
Accident

മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് . ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു......
Accident

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം

കൊച്ചി: ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Accident

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

കൊല്ലം: അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ( 20 ) ആണ് മരിച്ചത്. പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്....
Accident

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നത് ശരണ്‍ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്....
Accident

അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന് : 63 കാരൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കരുമരക്കാട് അരിയല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടുങ്ങൽ വീട്ടിൽ തൂമ്പന്റെ മകൻ സദാനന്ദൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 നാണ് സംഭവം. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു....
Accident

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു

തിരൂർ : ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനാവായക്കും തിരൂർ തെക്കൻ കുറ്റൂരിനും ഇടയിലുള്ള സ്ഥലത്താണ് വീണത്. കോഴിക്കോട് നടുവട്ടം സ്വദേശി ശങ്കു ബാലൻ കണ്ടി പ്രമോദിന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി....
Accident

ചിറമംഗലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം അങ്ങാടിക്ക് സമീപം റയിൽ പാളത്തിൽ വെച്ചാണ് സംഭവം. ചിറ മംഗലം സ്വദേശി പനയത്തിൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാത്രി 2 സുഹൃത്തുക്കളോടൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. റെയിൽ പാളത്തിന് സമീപത്താണ് വീട്.
Accident

6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരായ ബന്ധുക്കൾ മരിച്ചു

വാഴക്കാട് : ടിപ്പർ ലോറിയടക്കമുള്ള ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ അഷ്റഫ് സംഭവസ്ഥലത്ത് നിന്നും റിയാസ് ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ മുണ്ടു മുഴിയിലാണ് സംഭവം. അരീക്കോട് ഭാഗത്ത് നിന്നും ബോളർ കയറ്റി വരികയായിരുന്ന ടിപ്പറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു തുടർന്ന് ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ് പോയ കാറ് തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ചെന്നിടിച്ചു. ഓട്ടോ പാടത്തേക്ക് മറിഞ്ഞു. അതേസമയം നിയന്ത്രണം വിട്ട ലോറി മുമ്പിലെത്തിയ സ്കൂട്ടറിലിടിച്ച് എതിർ വശത്...
Accident

കുടുംബത്തോടൊപ്പം യാത്രചെയ്ത യുവതി ട്രൈനിൽ നിന്ന് വീണ് മരിച്ചു

ചേലേമ്പ്ര: കുടുംബത്തോടൊപ്പം ട്രെയിനിൽ വരികയായിരുന്ന യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചേലമ്പ്ര സ്വദേശി ‍ജിന്‍സി ആണ് മരിച്ചത്. 26 വയസായിരുന്നു. ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെയും ഗിരിജയുടെയും മകളാണ്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് പയ്യോളി മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ആണ് അപകടം. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്ന് കാല്‍തെറ്റി താഴെ വീഴുകയായിരുന്നു. ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ :സുബ്രഹ്‌മണ്യന്‍ (സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവിൽ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ല...
Accident

തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു

തിരൂർ : നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനെ തുടർന്ന് മതിലിനും കാറിനും ഇടയിൽ അമർന്ന് ഗുരുതരമായി പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന റിക്സാനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മതിലിൽ ഇടിച്ചു, കാറിനും മതിലിനും ഇടയിൽ പെട്ട് അമർന്ന കുട്ടിയെ നാട്ടുകാർ പുറത്തെടുത്ത് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇന്ന് രാവിലെയാണ് മരണപ്പെട്ടത്....
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്....
Accident

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവര്‍ ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദീപാവലി ദിനത്തില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം മ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിന്‍ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഡല്ലൂര്‍ നോര്‍ത്ത് പൊല...
Accident

സ്കൂളിൽ ക്രിക്കറ്റ് കളിക്കിടെ ബോൾ തലയിൽ കൊണ്ട വിദ്യാർഥിനി മരിച്ചു

കോട്ടക്കൽ: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുംബൈ സ്വദേശിയായ തപസ്യ (15) യാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വർണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു മുംബൈ വീട്ട സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. സുപ്രിയ മാതാവും സ്നേഹ, വേദാന്ത് എന്നിവർ സഹോദരങ്ങളുമാണ്....
Accident

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളുരു: മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി ചത്തിയത്തിൽ ഹസീബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 ന് നഞ്ചൻ ഗോഡിന് സമീപം മധൂരിൽ വെച്ചാണ് അപകടം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണു. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുര...
Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ....
error: Content is protected !!