ഹജ്ജ് 2025: തെരെഞ്ഞെടുക്കപ്പെട്ടവർ ബാക്കി തുക (മൂന്നാം ഗഡു)2025 ഏപ്രിൽ 3-നകം അടവാക്കണം
കൊണ്ടോട്ടി: 2025 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,72,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2025 ഏപ്രിൽ 3-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 36 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകർ ഹജ്ജ് അപേക്ഷയിൽ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും, ആവശ്യമെങ്കിൽ മാറ്റത്തിനു വിധേയവുമായിരിക്കും.എമ്പാർക്കേഷൻ പോയിന്റ്അടിസ്ഥാനത്തിൽഒരാൾക്ക്ഇനി അടക്കാനുള്ള തുക(3rd Installment)കോഴിക്കോട് 97,950കൊച്ചി 54,350കണ്ണൂർ 57,600
അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 16,600 രൂപ കൂടി അധികം അടക്കണം.
...