Information

സിനിമ സംഘടനകളുടെ നിസ്സഹകരണം ; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി
Information

സിനിമ സംഘടനകളുടെ നിസ്സഹകരണം ; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി : സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ. ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന...
Information

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്ന എന്ന വാദത്തിന്റെ പൊളത്തരം വ്യക്തമാക്കി – കെ സുരേന്ദ്രന്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്ന എന്ന വാദത്തിന്റെ പൊളത്തരം വ്യക്തമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ സന്ദര്‍ശനം- കൊച്ചിയില്‍ യുവം- 2023, ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍ മാരുമായുള്ള കൂടികാഴ്ച്ച, തിരുവനന്തപുരത്തെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ്, എന്നിവ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊളത്തരം കണക്കുകള്‍ സഹിതം വ്യക്തമായതായി സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും. കേരളം വികസനത്...
Information

ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയം ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണ്. അവിടത്തെ പ്രാദേശിക പാര്‍ടികളെ കൂട്ടുപിടിച്ചാണ് ഭരണം. വിരലിലെണ്ണാവുന്ന ജനപ്രതിനിധികളേ ബിജെപിക്കുള്ളൂ. രാജ്യത്ത് മിക്കയിടങ്ങളിലും കാലുമാറി വന്നവരെയും ചെറുകിട പാര്‍ടികളെയും പിടിച്ചാണ് ഭരണം. ബിജെപിക്ക് 38 ശതമാനം വോട്ടാണുള്ളത്. ഇത് മറ്റുള്ളവര്‍ ഒന്നിച്ചാല്‍ തീരാവുന്നതേയുള്ളൂവെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു....
Information

ഹാസ്യ സാമ്രാട്ടിന് യാത്രാമൊഴി ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: നര്‍മം ചാലിച്ച കോഴിക്കോടന്‍ ശൈലിയിലൂടെ മലയാളക്കരയുടെ മനം കവര്‍ന്ന നടന്‍ മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക് കൊണ്ടുപോയി. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബ...
Information

മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു

കൊച്ചി : മെയ് 12,13,14 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതം സംഘം ഓഫീസ് പ്രശസ്ത സിനിമ നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, കെ ജെ മാക്‌സി എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. യുവധാര മാനേജര്‍ എം ഷാജര്‍ സ്വാഗതം എ ആര്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു.കെ എം റിയാദ്, ഷിജുഖാന്‍ എന്നിവര്‍ സംബന്ധിച്ചു. യൗവനത്തിന്റെ ഉത്സവം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു വേദികളിലായി മൂന്ന് ദിനരാത്രങ്ങള്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും....
Information

11 കാരിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു ; 56 കാരന്‍ പിടിയില്‍

ആലപ്പുഴ: മാരാരിക്കുളത്ത് 11 കാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍56 കാരന്‍ അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാര്‍ഡില്‍, പൊള്ളേത്തൈ ചിത്തിര വീട്ടില്‍ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ കേസെടുത്തത് അറിഞ്ഞ് ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വസതിയില്‍ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് വെച്ച് മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ന...
Information

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മാങ്ങ മോഷണത്തിന് പുറമേ ക്രിമിനല്‍ കേസുകളിലും ബലാത്സംഗ കേസിലും പ്രതി

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെ പിരിച്ചുവിട്ടു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങ മോഷ്ടിച്ചത്. മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹ...
Information

ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം ; സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി : ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. നിയന്ത്രണങ്ങളില്‍ കോടതി വ്യക്തത വരുത്തി.അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേള്‍ക്കുന്നതിനിടെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം. ഒരു കിലോമീറ്റര്‍ ബഫര്‍സോ...
Information

സിനിമ താരങ്ങളുടെ ലഹരി ഉപയോഗം :പരാതി കിട്ടിയാൽ നടപടി

ചലച്ചിത്ര താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ ആന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇവർക്കു എതിരെ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമ സംഘടനകൾ അറിയിച്ചത്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. സിനിമ സൈറ്റിൽ കൃത്യ സമയത്തു എത്തി ചേരില്ലന്ന് അടക്കമുള്ള വിധയങ്ങളാണ് സംഘടനകൾ ഇവർക്കെതിരെ ഉന്നയിച്ചത്....
Information

നടന്‍ മാമുക്കോയ അന്തരിച്ചു, വിട വാങ്ങിയത് തഗ്ഗ് ഡയലോഗുകളുടെ സുല്‍ത്താന്‍

കോഴിക്കോട് : മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാലു പതിറ്റാണ്ടു കാലം നിറഞ്ഞു നിന്ന നടന്‍ മാമുകോയ (76) അന്തരിച്ചു. ഹൃദയഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങള്‍ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്...
Information

മഴ, മനം കുളിര്‍ക്കെ മഴ ;പെയ്തിറങ്ങിയത് 2 മണിക്കൂറോളം

തിരുവല്ല : ഏപ്രില്‍ അവസാനമായിട്ടും മാറി നിന്ന മഴ പെയ്തിറങ്ങിയത് 2 മണിക്കൂറോളം. തിരുവല്ല- മല്ലപ്പള്ളി താലൂക്കില്‍ ഇന്നലെ വൈകിട്ട്. 5.10ന് തുടങ്ങിയ മഴ രാത്രിയായിട്ടും തുള്ളി വിട്ടുകൊണ്ടിരുന്നു. മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനത്ത് 7 സെന്റി മീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 5.9 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി.40 ഡിഗ്രി എത്തിയ ചൂടുമൂലം തെങ്ങിന്‍ തൈകള്‍ ഉള്‍പ്പെടെ വാടിക്കരിഞ്ഞിരുന്നു. പത്താമുദയം കഴിഞ്ഞിട്ടും തൈകള്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഇന്നലെ എത്തിയ മഴയോടെ കര്‍ഷകര്‍ക്ക് തെല്ല് ആശ്വാസമായി. വറ്റി വരണ്ട കിണറുകളിലും ജലാശയങ്ങളിലും അല്‍പം വെള്ളം ലഭ്യമായിട്ടുണ്ട്. 2 മൂന്ന് ദിവസങ്ങള്‍ കൂടി വേനല്‍മഴ ലഭ്യമായാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. എന്നാല്‍ തുടര്‍ച്ചയായി വേനല്‍മഴ ഉണ്ടായാല്‍ അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അത് ദു...
Information

കേരളം വികസനത്തില്‍ പിന്നോട്ടെന്ന് മോദി, കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേതെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു....
Feature, Information

നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. 330 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിര്‍മാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റ...
Accident, Information, Other

രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ : രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് മാപ്പിനേഴത്ത് വേണു ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിലാണ് നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അരൂക്കുറ്റി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാത്രി 8ന് നടത്തും....
Crime, Information

എടവണ്ണയിലെ യുവാവിന്റെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍; കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് പൊലീസ്

മലപ്പുറം: എടവണ്ണ ചെമ്പന്‍ കുത്ത് മലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിഥാന്‍ ബേസിലിനെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഥാന്റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനിടെ റിഥാന്റെ ശരീരത്തില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയില്‍ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. കേസില്‍ റിഥാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം എത്തിയത്. റിഥാനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കൃത്യം ചെയ്യാന്‍...
Information

മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ല, ബോധമില്ലാതെയാണ് പെരുമാറുന്നു ; നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. നിര്‍മാതാക്കളും താര സംഘടനയും ഫെഫ്കയും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. അതേസമയം സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ...
Information

ഇരുപത് ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഇരുപത് ദിവസം മുമ്പ് കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്....
Information

പാലക്കാടിൽ ചൂട് 40 ഡിഗ്രികുമുകളിൽ. മിക്ക ജില്ലകളിലും വേനല്‍മഴ ആശ്വാസമായി.

പാലക്കാട്‌ :പാലക്കാട് ചുട്ടുപൊള്ളുകയാണ്. മിക്ക ജില്ലകളിലും വേനല്‍മഴ ആശ്വാസമായി എത്തിയെങ്കിലും ജില്ലയില്‍ ചൂട് 40 ഡിഗ്രിക്കു മുകളിലാണ്.വേനലിനെ നേരിടാന്‍ സംഭരിച്ചിരുന്ന വെള്ളവും തീര്‍ന്നു തുടങ്ങി. ഇനിയും വേനല്‍ കടുത്താല്‍ കുടിക്കാനും കൃഷിയിറക്കാനുമുള്ള വെള്ളം കിട്ടാതെ വരും.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ആണു ഉയർന്ന തപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പാലക്കാട്‌, കൊല്ലം, തിരുവന്തപുരം....
Accident, Information

ഓടുന്ന ഓട്ടോയില്‍ നിന്നു ചാടിയ ഗര്‍ഭിണി മരിച്ചു

തിരുവനന്തപുരം : ഒാടുന്ന ഒട്ടോയില്‍ നിന്നും പുറത്തേക്കു ചാടിയ യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ പുറത്തേക്കു ചാടിയ ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്- ഭദ്ര ദമ്പതികളുടെ മകള്‍ സുബിന (20) ആണ് മരിച്ചത്. ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍ അഖിലുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോപ്പുവിള ജംഗ്ഷന് സമീപത്ത് വച്ചാണ് സുബീന പുറത്തേക്ക് ചാടിയത്. സുബിനയുടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം....
Information

കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചു ; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ഉറക്ക ഗുളിക നല്‍കി ലൈംഗിക അതിക്രമം നടത്തിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്. ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‌ബോള്‍ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടില്‍ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീര്‍ മുറിയില്‍ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയി...
Feature, Information, Other

വന്ദേ ഭാരത് ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

'തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കൊപ്പം അൽപനേരം ചിലവഴിച്ചു. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവന...
Feature, Information

സോളാര്‍ സമ്പദ്ഘടനയില്‍ മാറ്റം ഉണ്ടാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ മുഴുവന്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് വേണ്ട ഇന്‍ഡക്ഷന്‍, കുക്കര്‍ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. അതിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍. (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബ ബഡ്ജറ്റില്‍ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനെന്നും സോളാര്‍ കൂടി സ്ഥാപിച്ചാല്‍ ഗ്യ...
Information

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. അല്‍പസമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തിയത്. ക്ഷണിക്കപ്പെട്ട യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്‌ലാഗ് ഓഫിനുശേഷം...
Information

കളി മൈതാനങ്ങള്‍ സൗഹൃദ ഇടങ്ങളായി മാറ്റണം: മന്ത്രി വി.അബ്ദുറഹിമാന്‍

കായിക മേഖലയിലെ വികസനങ്ങള്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങള്‍ ഉല്ലാസത്തിനും വിശ്രമവേളകള്‍ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പ്രകൃതി രമണീയമായ സ്ഥലത്ത് നിര്‍മിച്ച മിനി സ്റ്റേഡിയത്തില്‍ പ്രദേശവാസികള്‍ക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുന്നതിന് കായിക വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.ഉദ്ഘാടന ചടങ്ങില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ...
Information

സിനിമ, സീരിയല്‍ നടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു : കന്നട സിനിമ, സീരിയല്‍ നടന്‍ സമ്പത്ത് ജെ.റാം(35)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. സമ്പത്തിന്റെ നാടായ എന്‍ആര്‍ പുരയിലാണ് സംസ്‌കാരം. താരത്തിന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കന്നഡ ടെലിവിഷന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സമ്പത്തിന്റെ വിവാഹം കഴിഞ്ഞത്. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങള്‍ കുറഞ്ഞതില്‍ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അഗ്‌നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകള്‍ക്ക് പരിചിതനാകുന്നത്. ബാലാജി ഫൊട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്....
Information

ചേര്‍ത്ത് നിര്‍ത്തലിന്റെ ആഘോഷം ; ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ്

തിരൂരങ്ങാടി: ഭിന്നശേഷിക്കാരായവര്‍ ഉള്‍പ്പെടുന്ന നൂറ്റി അന്‍പതോളം കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ഈദ് സുഭിക്ഷമായി ആഘോഷിക്കുന്നതിന് വേണ്ടി മൂന്നിയൂരിലെ വോയ്‌സ് ഓഫ് കുന്നത്ത് പറമ്പിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി.ശ്രീനിവാസന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ആരിഫ കളിയാട്ടമുക്ക്, റുബീന പടിക്കല്‍ എന്നിവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കമ്മറ്റിയുടെ സഹായത്തോടെയാണ് അര്‍ഹരായ ഭിന്നശേഷി കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ് ഈ കാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്നു. എം.സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്,ഗ്ര...
Information

‘അതിദാരിദ്ര്യമുക്ത കേരളം’ ; പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിലൂടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അവകാശം അതിവേഗം യജ്ഞത്തിലൂടെ' അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പഠന സൗ...
Information

ഇത് മാതൃകയുടെ പെരുന്നാള്‍ ആഘോഷം ; പ്രദേശത്തെ സഹോദരിയുടെ ചികിത്സക്ക് ധനസഹായം നല്‍കി പരപ്പില്‍പാറ യുവജന സംഘം

വേങ്ങര : ജാതി ,മത, ഭേദമന്യേ നാടിന്റെ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പരപ്പില്‍ പാറ യുവജനസംഘം പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പൊലിവ് പെരുന്നാള്‍ സംഗമം പ്രദേശത്തെ ഇരു വൃക്കകളും തകരാറിലായ സഹോദരിക്ക് ചികത്സയിലേക്കുള്ള ധനസഹായം ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദിനെ ഏല്‍പ്പിച്ച് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹ സംഗമത്തില്‍ എ.കെ നസീര്‍, ഗംഗാധരന്‍ കെ, ഹാരിസ് മാളിയേക്കല്‍, അസീസ് കൈപ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ അണിയിച്ചേരുക്കിയ ഗാന വിരുന്നും അരങ്ങേറി. ക്ലബ്ബ് പ്രവര്‍ത്തകരായ അലി അക്ബര്‍ എം ,മഹ്‌റൂഫ്, ലത്തീഫ്, അദ്‌നാന്‍ .ഇ, സാദിഖ് വി എം , ദില്‍ഷാന്‍ ഇ കെ , ഹൈദര്‍ എം , ഇബ്രാഹിം കെ , ഫിറോസ് സി, ഫൈസല്‍, മുസ്തഫ ഇ, റാഫി കെ , അക്ബര്‍ കെ , നിഷാദ് പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി...
Information

വന്ദേഭാരതിനു തിരൂര്‍ സ്റ്റോപ്പില്ല,റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം

തിരൂര്‍ : വന്ദേഭാരതിനു സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം. 'ജില്ലയെ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അവഗണിക്കുകയാണെന്നായിരുന്നു എല്ലാ സമരത്തിലെയും പ്രധാന മുദ്രാവാക്യം'. രാവിലെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരവുമായി ആദ്യമെത്തിയത്. പ്രകടനം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. സമരം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, സലാം ആതവനാട്, ഷരീഫ് വടക്കയില്‍, നിഷാജ് എടപ്പറ്റ, ടി.പി.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് പിന്നീട് സമരവുമായി വന്നത്. 'വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ തട്ടകത്തിലെ സ്റ്റോപ്പാണു റെയില്‍വേ എടുത്തു കളഞ്ഞതെന്നതു നാണക്കേടാണെന്ന് 'സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡ...
Information

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം.12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍’

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ ...
error: Content is protected !!